വിദഗ്ധ തൊഴിൽ രംഗത്ത് ഇതു പ്രയോജനപ്പെടുത്താനാണു ലക്ഷ്യമിട്ടിരിക്കുന്നത്. തൊഴിലുകൾ തേടുന്നവരുടെ സംസ്ഥാനമായി നിൽക്കാതെ തൊഴിലുകൾ നൽകുന്ന ഇടമായി നാം മാറണം. അതിനായി നൈപുണ്യം നേടിയെടുക്കുകയാണ് ആദ്യം വേണ്ടത്.
കർണാടകയുടെ വളർച്ചയിൽ ഇതുവരെ നിക്ഷേപ മൂലധനമാണു പ്രധാന പങ്കുവഹിച്ചിരുന്നതെങ്കിൽ, മനുഷ്യവിഭവശേഷി മൂലധനമിറക്കിയാണു വളർച്ചയുടെ പുതുതരംഗം സൃഷ്ടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഐടി ബിടി ശാസ്ത്ര–സാങ്കേതിക വകുപ്പും സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യയും ചേർന്നാണു ടെക് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.