ബെംഗളൂരു: നഗരത്തിലെ മലയാളികളോടുള്ള റെയിൽവേയുടെ അവഗണനക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. നാട്ടിലേക്ക് തിരക്കുണ്ടാകാവുന്ന ഓണം, ക്രിസ്തുമസ് ,പെരുന്നാൾ അവസരങ്ങളിൽ നിലവിലുള്ള സർവ്വീസുകൾ വെയിറ്റിംഗ് ലിസ്റ്റിലായാലും സ്പെഷൽ പ്രഖ്യാപിക്കാതെ മറ്റാരെയോ സഹായിക്കുക എന്നതാണ് റയിൽവേ ബെംഗളൂരു മലയാളികൾക്ക് കൊടുക്കുന്ന ഒരു പണി, എതെങ്കിലും സന്ദർഭത്തിൽ സ്പെഷൽ പ്രഖ്യാപിച്ചാൽ തന്നെ അത് ജനങ്ങൾക്ക് ഉപകാരപ്പെടാത്ത സമയ ക്രമീകരണം നടത്തുന്നതിൽ പലപ്പോഴും റയിൽവേ അനിതരസാധാരണമായ പ്രതിഭ പ്രകടിപ്പിക്കുന്നതായും നമ്മൾ കണ്ടിട്ടുണ്ട്, സ്പെഷൽ ട്രെയിൽ കുറഞ്ഞ ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കുകയോ വാർത്ത ആളുകളിൽ എത്താതിരിക്കാൻ ശ്രിക്കുന്നതിൽ ബെംഗളൂരു റയിൽവേ അതോറിറ്റിയുടെ കഴിവിനെ നമ്മൾ മുൻപേ അംഗീകരിച്ചതാണ്.
എന്നാൽ നഗരത്തിലെ പ്രധാന റയിൽവേ സ്റ്റേഷനായ കെ ആർ എസ് ബെംഗളൂരുവരെ വരികയും തിരിച്ച് ഇവിടെ നിന്ന് യാത്ര തിരിക്കുകയും ചെയ്തിരുന്ന രണ്ട് ട്രെയിനുകളുടെ അവസാന സ്റ്റോപ്പ് ബെംഗളൂരുവിൽ നിന്നെടുത്തു ബാന സവാടിയിലേക്ക് മാറ്റിയത് ബെംഗളൂരു മലയാളികളുടെ തലയിൽ ഒരു ഇടിത്തീയ് ആയി മാറുകയായിരുന്നു.
ബെംഗളൂരു മലയാളികൾക്കെതിരെയുള്ള വിവേചനത്തിനെതിരെ കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ വരുന്ന ശനിയാഴ്ച വൈകുന്നേരം 4.30 ന് പ്രതിഷേധ ധർണ നടത്തുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.