ക്യാന്‍സര്‍ രോഗങ്ങളെ എല്ലാം പരിപ്പൂര്‍ണ്ണമായി സുഖപ്പെടുത്തുന്ന ഷിമോഗയില്‍ ഉള്ള ഒരു വൈദ്യരെ പറ്റി നിങ്ങള്‍ക്ക് വാട്സ്ആപ്പ് സന്ദേശം ലഭിച്ചുവോ ? എങ്കില്‍ ശ്രദ്ധിക്കുക. രാജ്യത്തില്‍ ഉടനീളം പടര്‍ന്നു പന്തലിക്കുക ഒരു വ്യാജചികിത്സ ശൃഖലയുടെ ക്യാന്‍വാസിംഗിന് ഇര ആയത് ആയിരിക്കും നിങ്ങള്‍. കർണാടകയില്‍ ഉള്ള ഷിമോഗ സാഗര എന്ന പ്രദേശം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയം ആയുര്‍വേദ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന ആളാണ് N.S മൂര്‍ത്തി വൈദ്യര്‍ അഥവാ നാര്‍സിപുര സുബൈയഹ് നാരായണ മൂര്‍ത്തി. ആയുര്‍വേദ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന ഇദ്ദേഹത്തിനു നിയമപരമായ യാതൊരുവിധ രജിസ്റ്ററേഷനും ഉള്ളതല്ല.…
Read MoreDay: 1 November 2017
റേഷന് ആധാർ നിർബന്ധമില്ലെന്ന് സർക്കാർ
ബെംഗളൂരു ∙ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്കും സബ്സിഡി നിരക്കിൽ ഭക്ഷ്യോൽപന്നങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ ന്യായവില ഷോപ്പുകൾക്കും റേഷൻകടകൾക്കും നിർദേശം നൽകി. കാർഡ് ഉടമകൾക്ക് ഇനിമുതൽ സംസ്ഥാനത്തെ ഏതു കടയിൽനിന്നും റേഷൻ വാങ്ങാമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി യു.ടി.ഖാദർ പറഞ്ഞു. ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ ന്യായവില ഷോപ്പുകളിൽനിന്നു സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് ഒട്ടേറെ പരാതിയാണു ലഭിച്ചത്. ഇതെ തുടർന്നാണ് ആധാർ വേണമെന്ന നിർബന്ധം പാടില്ലെന്നു കടകൾക്കു നിർദേശം നൽകിയത്. അന്നഭാഗ്യ പദ്ധതിയിൽപ്പെടുത്തി വടക്കൻ കർണാടകയിലെ 13 ജില്ലകളിൽ അടുത്തമാസം മുതൽ അഞ്ചുകിലോ അരിക്കു പുറമേ സബ്സിഡി…
Read Moreഅവ്യക്തമായ നമ്പർ പ്ലേറ്റും കാതടിപ്പിക്കുന്ന ഹോണും സഹിതം രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ കുതിക്കുന്നവരെ പിടികൂടാൻ ഊർജിത പരിശോധനയുമായി ട്രാഫിക് പൊലീസ്.
ബെംഗളൂരു∙ അവ്യക്തമായ നമ്പർ പ്ലേറ്റും കാതടിപ്പിക്കുന്ന ഹോണും സഹിതം രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ കുതിക്കുന്നവരെ പിടികൂടാൻ ഊർജിത പരിശോധനയുമായി ട്രാഫിക് പൊലീസ്. ഒരാഴ്ചയ്ക്കിടെ നോർത്ത് സബ് ഡിവിഷൻ പരിധിയിൽ മാത്രം 643 കേസാണ് റജിസ്റ്റർ ചെയ്തത്. നഗരത്തിലെ പ്രധാന റോഡുകൾക്ക് പുറമെ ഇടറോഡുകൾ കേന്ദ്രീകരിച്ചും പരിശോധനയാരംഭിച്ചതോടെ കുടുങ്ങിയവയിലേറെയും 30 വയസില്‍ താഴെയുള്ളവരാണ്. 85 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാകുന്ന ഹോണുകൾ സ്ഥാപിച്ച 65 ഇരുചക്രവാഹനങ്ങളും പിടികൂടിയവയിൽ ഉൾപ്പെടുന്നുണ്ട്. സൈലൻസറുകൾ രൂപ മാറ്റം വരുത്തി ഘടിപ്പിച്ച് അമിത വേഗത്തിൽ ഇരുചക്ര വാഹനങ്ങള്‍ൾ ഓടിച്ചതിന് 25 പേർക്കെതിരെ കേസെടുത്തു.…
Read Moreഹംപി ഉത്സവത്തോടനുബന്ധിച്ചു സ്പെഷൽ ബസ് സർവീസുകളുമായി കർണാടക ആർടിസി
ബെള്ളാരി : ഹംപി ഉത്സവത്തോടനുബന്ധിച്ചു കർണാടക ആർടിസി ഹൊസപ്പേട്ടെയിൽനിന്നു ഹംപിയിലേക്കു സ്പെഷൽ ബസ് സർവീസ് നടത്തും. മൂന്നുമുതൽ അഞ്ചുവരെ രാവിലെ ഏഴുമുതൽ രാത്രി പത്തുവരെ 15 മിനിറ്റ് ഇടവേളയിൽ ബസ് സർവീസുകൾ ഉണ്ടാകും. ഹംപി ഉത്സവത്തോടനുബന്ധിച്ചുള്ള ഹെലികോപ്ടർ സർവീസ് ഇന്നലെ ആരംഭിച്ചു. ഹോട്ടൽ മയൂര ഭുവനേശ്വരിയിലെ ഹെലിപാഡിൽനിന്നാണു ഹംപിയുടെ ആകാശക്കാഴ്ചകൾ വീക്ഷിക്കാനുള്ള സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കർണാടക സാംസ്കാരിക വകുപ്പ്, കർണാടക ടൂറിസം വികസന കോർപറേഷൻ, ബെള്ളാരി ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.…
Read Moreകെംപഗൗഡ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വന്‍ വർധന
ബെംഗളൂരു ∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 11.7% വർധന. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസംകൊണ്ട് 1.23 കോടി പേരാണു ബെംഗളൂരു വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ആഭ്യന്തര യാത്രക്കാർ 13.3 ശതമാനവും രാജ്യാന്തര യാത്രക്കാർ 3.6 ശതമാനവും വർധിച്ചതായി വിമാനത്താവള അതോറിറ്റി അറിയിച്ചു. ദിവസേന 67,700 എന്ന കണക്കിലാണു കഴിഞ്ഞ ആറുമാസം യാത്രക്കാരെത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ (ഡിജിസിഎ) ഡേറ്റ അനുസരിച്ച് ഈ കാലയളവിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനത്താവളമെന്ന ഖ്യാതിയും ബെംഗളൂരുവിനു സ്വന്തമാക്കാനായി.
Read Moreകാശുവേണ്ട ആശയങ്ങള്‍ തരൂ;പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് റിയല്‍ സ്റ്റാര്‍ ഉപേന്ദ്ര,മുന്‍ എ ബി.വി.പി.ക്കാരന്റെ രംഗപ്രവേശം ചങ്കിടിപ്പ് കൂട്ടുന്നത് ബി.ജെ.പിക്ക്.
ബെംഗളൂരു :റിയല്‍ സ്റ്റാര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു ,വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 224 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു പ്രഖ്യാപിച്ചു കന്നഡ സൂപ്പർതാരം ഉപേന്ദ്ര (48) ‘കർണാടക പ്രജ്ഞാവന്ത ജനതാപക്ഷ (കെപിജെപി) പാർട്ടി രൂപീകരിച്ചു. ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനും പിന്തുണ അർപ്പിക്കാനുമായി പാർട്ടിയുടെ വെബ്സൈറ്റും മൊബൈൽ ആപ്പും ഈ മാസം 10നു പുറത്തിറക്കും. സാധാരണക്കാർക്കൊപ്പം നടക്കുന്നയാളെന്ന പരിവേഷമുള്ള ഉപേന്ദ്ര ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിഫോമിനെ അനുസ്മരിപ്പിക്കുന്ന കാക്കി ഷർട്ട് ധരിച്ചാണു പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. ഉപ്പി–2, കൽപന, ഓട്ടോ ശങ്കർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ…
Read Moreഇന്ന് കന്നഡ രാജ്യോത്സവ;സംസ്ഥാനം എങ്ങും ആഘോഷം.
ബെംഗളൂരു: കേരളം സംസ്ഥാനപിറവി ആഘോഷിക്കുമ്പോള്‍,കര്‍ണാടകയില്‍ അത് കന്നഡ രാജ്യോത്സവ ആണ്.നഗരത്തില്‍ വിവിധ സംഘടകളുടെ നേതൃത്വത്തില്‍ വിവിധ കല പരിപാടികളും സേവനങ്ങളും നടത്തിയാണ് കന്നഡ രാജ്യോത്സവക്ക് മോഡി കൂട്ടുന്നത്. നഗരത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും അവധിയാണ്,മാളുകള്‍ കന്നഡ രാജ്യോത്സവ വളരെ വിപുലമായ രീതിയില്‍ ആണ് ആഘോഷികുന്നത്. ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് അടക്കം ഉള്ളവര്‍ക്ക് ഇന്നലെ തന്നെ കര്‍ണാടക സര്‍ക്കാര്‍ കന്നഡ രാജ്യോത്സവ അവാര്‍ഡുകള്‍ പ്രക്യപിചിരുന്നു.
Read Moreവാടക സ്കാനിയ;കൂടുതല്‍ സര്‍വിസുകള്‍ ബെംഗളൂരുവിലേക്ക്.
ബെംഗളൂരു : കേരള ആർടിസി വാടകയ്ക്കെടുത്ത സ്കാനിയ ഏസി ബസുകൾ ഇന്നു സർവീസ് തുടങ്ങും. ആദ്യഘട്ടത്തിൽ പത്തും രണ്ടാംഘട്ടത്തിൽ പതിനഞ്ചും ബസുകൾ നിരത്തിലിറക്കും. ബെംഗളൂരുവിനു പുറമെ ചെന്നൈ, മംഗളുരു, മണിപ്പാൽ, സേലം, മധുര റൂട്ടുകളിലും ഇവ സർവീസ് നടത്തുമെന്നാണ് അറിയിപ്പ്. തമ്പാനൂരിൽ ഇന്ന് രണ്ടിനു മന്ത്രി തോമസ് ചാണ്ടി അഞ്ച് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്കു രണ്ട്, 3:15, അഞ്ച്, 7:30 സമയങ്ങളിൽ ബെംഗളൂരുവിലേക്കു സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരത്തു നിന്ന് അഞ്ചിനും 7:30നും തിരിക്കുന്ന ബസുകൾ പീനിയ വരെ സർവീസ് നടത്തും. ഉച്ചയ്ക്കു…
Read More