പേരുമാറി ആനന്ദ്റാവു സർക്കിൾ മേൽപാലം; ഇനി ക്രാന്തിവീര സംഗൊളി രായണ്ണ മേൽപാലം

ബെംഗളൂരു ∙ മജസ്റ്റിക് ബസ് ടെർമിനലിൽനിന്ന് ഫ്രീഡം പാർക്കിലേക്കുള്ള ആനന്ദ്റാവു സർക്കിൾ മേൽപാലം ഇനി ക്രാന്തി വീര സംഗൊളി രായണ മേൽപാലം എന്നറിയപ്പെടും. പാലം നിർമിച്ച് പത്ത് വർഷത്തിന് ശേഷമാണ് ബിബിഎംപി മേൽപാലത്തിന് പേരിടുന്നത്. ബെളഗാവിയിലെ കിട്ടൂർ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന റാണി ചെന്നമ്മയുടെ സൈന്യാധിപനായിരുന്ന സംഗൊളി രായണ ബ്രിട്ടിഷുകാർക്കെതിരെയുള്ള ഒട്ടേറെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷന്റെ പേരും രണ്ട് വർഷം മുൻപ് ക്രാന്തി വീര സംഗൊളി രായണ എന്നാക്കിയിരുന്നു.

Read More

ലിംഗായത്ത് മതരൂപീകരണത്തെ പിന്തുണച്ചത് ആയിരിക്കാം ഗൌരിയുടെ മരണത്തിന് കാരണമെന്ന് മുൻ ഐഐഎസ് ഉദ്യോഗസ്ഥൻ.

ബെംഗളൂരു ∙ ലിംഗായത്ത് പ്രത്യേക മതരൂപീകരണത്തെ പിന്തുണച്ചതാണ് ഗൗരി ലങ്കേഷിന്റെയും എം.എം.കൽബുറഗിയുടെയും വധത്തിനു പിന്നിലെന്ന സംശയം പങ്കുവച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ്.എം.ജമാദാർ. ഇതേ കാര്യത്തിനു തനിക്കും നിരന്തരം ഭീഷണിയുണ്ടായതായും തുടർന്ന് സർക്കാർ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ലിംഗായത്ത് മതരൂപീകരണത്തിനായി ഗൗരി ലങ്കേഷ് പത്രികെ പ്രത്യേക പതിപ്പു പുറത്തിറക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. പുരോഗമന സാഹിത്യകാരനും കർണാടക ഓപ്പൺ സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. എം.എം.കൽബുറഗിയും ഇതേ ആശയം പ്രചരിപ്പിച്ചിരുന്നതായും ജമാദാർ പറഞ്ഞു.

Read More

കേരള സമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനം 28 മുതൽ ആരംഭിക്കും;

ബെംഗളൂരു ∙ കേരള സമാജം ഐഎഎസ് അക്കാദമിയിൽ 2018ലെ സിവിൽ സർവീസ് പരീക്ഷ പരിശീലനം 28ന് ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം നൽകുന്നത്. അക്കാദമി മുഖ്യഉപദേഷ്ടാവും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ജോയിന്റ് കമ്മിഷണറുമായ പി.ഗോപകുമാറാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഹൈദരാബാദ് വാണിജ്യ നികുതി റിട്ട. അഡീഷനൽ കമ്മിഷണർ വൈ.സത്യനാരായണ, വിശാഖപട്ടണം സിഐസി ഐഎഎസ് സ്റ്റഡി പരിശീലകൻ ശോഭൻ ജോർജ് ഏബ്രഹാം, സാമ്പത്തിക വിദഗ്ധൻ ഡോ. അബ്ദുൾ ഖാദർ, റിട്ട. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വസിഷ്ഠ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്കു…

Read More

ഇനി 100 സി സി ബൈക്കില്‍ പുറകില്‍ ആളെ വച്ച് ചെത്തിനടക്കാം എന്ന് കരുതേണ്ട;ഇരു ചക്രവഹനങ്ങള്‍ ഒരാള്‍ക്കായി നിജപ്പെടുത്താന്‍ നീക്കം;പിന്‍സീറ്റ്‌ ഒഴിവാക്കും.

ബെംഗളൂരു ∙ സംസ്ഥാനത്തു 100 സിസിയോ അതിൽ കുറഞ്ഞതോ ആയ ഇരുചക്രവാഹനങ്ങളിൽ യാത്ര ഒരാൾക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള നടപടികളുമായി ഗതാഗതവകുപ്പ്. ബൈക്കിലും സ്കൂട്ടറിലും പിന്നിലിരുന്നു യാത്രചെയ്യുന്നവരുടെ മരണനിരക്ക് ഏറുന്ന സാഹചര്യത്തിലാണു പുതിയ നീക്കവുമായി ഗതാഗതവകുപ്പ് എത്തുന്നത്. കുട്ടികളും യുവാക്കളും ഉൾപ്പെടുന്ന അപകട നിരക്ക് ഏറുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 100 സിസിയോ അതിൽ കുറഞ്ഞതോ ആയ ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കു മാത്രമാണു യാത്രചെയ്യാൻ അനുമതിയുള്ളതെന്നാണു സർക്കാർ നൽകിയ വിശദീകരണത്തിൽ പറയുന്നത്. പുതുതായി നിരത്തിലിറക്കുന്ന…

Read More

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കെട്ടിടം തകർന്നു മരിച്ച മൂന്നു വയസ്സുകാരി സഞ്ജനയുടെ മൃതദേഹം സംസ്കരിച്ചു;നഷ്ടപരിഹാരത്തുക വീതിക്കാൻ തർക്കം

ബെംഗളൂരു∙ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഈജിപുരയിൽ കെട്ടിടം തകർന്നു മരിച്ച മൂന്നു വയസ്സുകാരി സഞ്ജനയുടെ മൃതദേഹം സംസ്കരിച്ചു. അതിനിടെ, മരിച്ചവരുടെ ആശ്രിതർക്കു സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക പങ്കിടുന്നതു സംബന്ധിച്ചു സഞ്ജനയുടെ ബന്ധുക്കൾ തമ്മിൽ ആശുപത്രിയിൽ തർക്കമുണ്ടായതായും സൂചനയുണ്ട്. ആളൊന്നിന് അഞ്ചുലക്ഷം രൂപയെന്ന ക്രമത്തിൽ ഇവരുടെ കുടുംബത്തിനു 15 ലക്ഷം രൂപയാണു നഷ്ടപരിഹാരം ലഭിക്കുക. തുക പങ്കിടുന്നതു സംബന്ധിച്ചു ശരവണന്റെയും അശ്വിനിയുടെയും മാതാപിതാക്കൾ തമ്മിലാണ് അഭിപ്രായഭിന്നത. ഗവ.വിക്ടോറിയ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ച സഞ്ജനയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നീലസന്ദ്ര ബിബിഎംപി ശ്മശാനത്തിലാണു സംസ്കരിച്ചത്.…

Read More
Click Here to Follow Us