ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്; 10 ശതമാനം ഓഹരി വിൽക്കാൻ ധാരണ

ബെംഗളൂരു ∙ പ്രതിരോധ നിർമാണ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് 10 ശതമാനം ഓഹരികൾ വിൽക്കുന്നതിനുള്ള നടപടികളിലേക്കു കടന്നു. 2012ൽ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണിത്. 10 രൂപ മുഖവിലയുള്ള 3615 ഓഹരികൾ വിൽക്കാനാണു തീരുമാനം. ഇന്ത്യൻ സേനകൾക്കായി വിമാനങ്ങൾ നിർമിക്കുകയും അറ്റകുറ്റപ്പണികൾ നിർവഹിക്കുകയും ചെയ്യുന്ന എച്ച്എഎല്ലിന്റെ ഓഹരികൾ ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫർ) പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. പോർവിമാനങ്ങൾ നിർമിക്കുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിനായി റിലയൻസ് ഡിഫൻസും ആദാനി ഗ്രൂപ്പും ടാറ്റാ ഗ്രൂപ്പുമൊക്കെ മുന്നോട്ടു വന്നിരിക്കുന്നതിനിടെയാണു സർക്കാരിന്റെ നടപടി. വലിയൊരു നാഴികക്കല്ലാണിതെന്ന്…

Read More

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ വില്‍ക്കരുത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തെഴുതി.

ബെംഗളൂരു ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമ്‌ൽ (ഭാരത് ഏർത്ത് മൂവേഴ്സ് ലിമിറ്റഡ്) സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി മോദിക്കു കത്തയച്ചു. രാജ്യരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള തന്ത്രപ്രധാന സ്ഥാപനമായ ബെമ്ൽ വർഷം 20 കോടി രൂപ ലാഭവിഹിതമായും 600 കോടി രൂപ നികുതിയായും കേന്ദ്രസർക്കാരിനു നൽകുന്നുണ്ട്. 52 രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്. കേന്ദ്രത്തിന് 54% ഓഹരിയുള്ള മിനി നവരത്ന വിഭാഗത്തിൽ പെട്ട ബെമ്‌ലിന്റെ 26% ഓഹരികൾ കൂടി വിൽക്കണമെന്ന നിതി ആയോഗ് ശുപാർശ പ്രായോഗികമല്ല. തന്ത്രപ്രധാനമായ…

Read More

തുടര്‍ച്ചയായ ഹോണ്‍ അടി;പിടിവീഴും.

ബെംഗളൂരു : കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇത്തരം ഹോൺ ഉപയോഗിച്ചതിനു നൂറുകണക്കിനു വാഹനങ്ങളാണ് ഇന്നലെ പിടിയിലായത്. പിഴ ഈടാക്കി ഹോണുകൾ അഴിച്ചെടുത്തശേഷമാണ് വാഹനങ്ങൾ വിട്ടുകൊടുത്തത്. പിടിയിലായവയിലേറെയും നഗരത്തിൽ നിന്നുള്ള ഹ്രസ്വദൂര സ്വകാര്യ ബസുകളായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു ട്രാഫിക് പൊലീസ് വ്യക്തമാക്കി. ഇത്തരം ഹോണുകൾ കണ്ടെത്തി നീക്കം ചെയ്യാൻ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി അഡീഷനൽ കമ്മിഷണർ (ട്രാഫിക്) ആർ. ഹിതേന്ദ്ര പറഞ്ഞു. ടൗൺഹാൾ, ഹഡ്സൻ സർക്കിൾ, രാജാജി നഗർ എന്നിവിടങ്ങളിലെല്ലാം പൊലീസ് ഇന്നലെ ഹോൺ…

Read More

ബിഎംടിസി ഡ്രൈവര്‍ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നുണ്ടോ:യാത്രക്കാർക്ക് പരാതി നല്‍കാം.

ബെംഗളൂരു ∙ സർവീസ് നടത്തുന്നതിനിടെ ബിഎംടിസി ബസുകളിലെ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇനി യാത്രക്കാർക്കു പരാതി നൽകാം. ഡ്യൂട്ടി സമയത്ത് ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണു പുതിയ നടപടി. ബിഎംടിസി ടോൾ ഫ്രീ നമ്പരിലും വാട്സ് ആപ് മുഖേനയും ബന്ധപ്പെട്ടവർക്കു പരാതി നൽകാമെന്നു ബിഎംടിസി എംഡി അൻജും പർവേശ് പറഞ്ഞു. ബസിന്റെ റൂട്ട് നമ്പരും സമയവും സഹിതം പരാതി നൽകിയാൽ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. വാട്സ്ആപ്പിൽ ചിത്രം സഹിതം പരാതി നൽകാം. ടോൾ ഫ്രീ നമ്പർ: 18004251663. വാട്സ്…

Read More
Click Here to Follow Us