ബാംഗ്ലൂര്‍ മലയാളി സോണിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 17 ന്

ബാംഗ്ലൂര്‍ മലയാളി സോണിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ഈ മാസം 17 നു മഡിവാള മാരുതി നഗറില്‍ ഉള്ള ഹോളി ക്രോസ് ഹാളില്‍ നടക്കും. വിവിധ കല-കായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരിക്കും,കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:+91 9986326575.

Read More

മലയാളിയായ സുമോജ് മാത്യു കര്‍ണാടക പ്രദേശ്‌ കോണ്‍ഗ്രെസിന്‍റെ ന്യുനപക്ഷ സെല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍.

ബെംഗളൂരു: മലയാളിയായ സുമോജ് മാത്യുവിനെ കര്‍ണാടക പ്രദേശ്‌ കോണ്‍ഗ്രെ സിന്‍റെ ന്യുനപക്ഷ സെല്‍ ബെംഗളൂരു സോണിന്റെ ജോയിന്റ് കോര്‍ഡിനേറ്റര്‍ ആയി നിയമിച്ചു. കര്‍ണാടക പ്രദേശ്‌ കോണ്‍ഗ്രെസിന്‍റെ ബെംഗളൂരു   സോണിന്റെ ചെയര്‍മാന്‍ മുദബിര്‍ അഹമെദ് ഖാന്‍ തന്റെ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

Read More

‘സിനിമാക്കഥ പേലെ അന്വേഷണം നീളുകയാണല്ലോ. വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ?

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും ആരാഞ്ഞു. സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇത്തരത്തിൽ വാക്കാൽ വിമർശനം നടത്തിയത്. കേസിൽ ചോദ്യം ചെയ്യലിന് നാദിർഷാ വെള്ളിയാഴ്ച രാവിലെ 10ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഈമാസം പതിനെട്ടിലേക്കു മാറ്റി. കോടതി പരാമർശങ്ങൾ ഇങ്ങനെ: ‘സിനിമാക്കഥ പേലെ അന്വേഷണം നീളുകയാണല്ലോ. വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ…

Read More

പാർക്കിംഗ് ഭയം വേണ്ട;ഫ്രീഡം പാർക്കിന് സമീപം മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം ഒരുങ്ങുന്നു;850 കാറുകളും 500 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം.

ബെംഗളൂരു∙ ഫ്രീഡം പാർക്കിനു സമീപം മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം അടുത്ത ജനുവരിയോടെ പ്രവർത്തനമാരംഭിക്കും. നാ‌ലുനിലകളിലായി നിർമാണം നടക്കുന്ന പാർക്കിങ് കേന്ദ്രത്തിൽ ഒരേസമയം 850 കാറുകളും 500 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. 79.81 കോടിരൂപ ചെലവഴിച്ചാണ് ബിബിഎംപി പാർക്കിങ് കേന്ദ്രം സ്ഥാപിക്കുന്നത്. മജസ്റ്റിക്, ഗാന്ധിനഗർ മേഖലകളിലെ രൂക്ഷമായ പാർക്കിങ് പ്രശ്നം ഏറക്കുറെ പരിഹരിക്കാൻ പുതിയ പാർക്കിങ് കേന്ദ്രം ഉപകരിക്കുമെന്ന് നിർമാണ പ്രവൃത്തികൾ നേരിട്ടു കണ്ടശേഷം ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു

Read More

തെരഞ്ഞെടുപ്പ് അടുത്തു;പുതിയ നമ്പറുകളുമായി സിദ്ധരാമയ്യ;ബാങ്കുകളിൽ കന്നഡിഗർക്കു മുൻഗണന: മുഖ്യമന്ത്രി ‌ കേന്ദ്ര സർക്കാരിനു കത്തെഴുതി

ബെംഗളൂരു ∙ ബാങ്ക് പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരം കർണാടകയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകുന്നെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര സർക്കാരിനു കത്തെഴുതി. കർണാടകയിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലേക്കുള്ള പരീക്ഷകളിൽ കന്നഡിഗർക്കു മുൻഗണന നൽകണം എന്നാവശ്യപ്പെട്ടു കന്നഡ അനുകൂല സംഘടനകൾ കഴിഞ്ഞ ദിവസം കർണാടകയിൽ ബാങ്ക് പരീക്ഷ അലങ്കോലമാക്കിയിരുന്നു. സംസ്ഥാനത്തെ ബാങ്കുകളിലെ ജോലികളെല്ലാം അന്യ സംസ്ഥാനക്കാർ തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച ഇവർ ആന്ധ്ര ആസ്ഥാനമായുള്ള ബാങ്കിന്റെ കർണാടകയിലെ ശാഖകളിൽ പ്രബേഷനറി ഓഫിസർ തസ്തികയിലേക്കുള്ള പരീക്ഷയാണു തടസ്സപ്പെടുത്തിയത്. രാജ്യത്ത് എവിടെ നിന്നുള്ളവർക്കും പങ്കെടുക്കാവുന്ന ഇന്ത്യൻ ബാങ്കിങ് പ്രഫഷനൽ സിലക്‌ഷൻ(ഐബിപിഎസ്) പരീക്ഷയിൽ…

Read More

ബിഎംടിസിയിലും മേട്രോയിലും ഉപയോഗിക്കവുന്ന സ്മാര്‍ട് കാർഡ് പദ്ധതി പെരുവഴിയില്‍.

ബെംഗളൂരു ∙ മെട്രോ ട്രെയിനിലും ബിഎംടിസി ബസിലും ഉപയോഗിക്കാവുന്ന സ്മാർട് കാർഡ് പദ്ധതി വകുപ്പ് ഏകോപനത്തിലെ വീഴ്ചമൂലം പെരുവഴിയിൽ. മെട്രോ ഒന്നാംഘട്ടം പൂർത്തിയാകുന്ന മുറയ്ക്കു സ്മാർട് കാർഡും പുറത്തിറക്കാനായിരുന്നു പദ്ധതി. പക്ഷേ, പ്രാരംഭചർച്ചകൾ നടന്നതല്ലാതെ തുടർനടപടി ഉണ്ടായില്ല. ബിഎംടിസിയും ബിഎംആർസിഎല്ലും ചേർന്നാണു കാർഡ് പദ്ധതിക്കു തുടക്കമിട്ടത്. വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണു പദ്ധതി മുടങ്ങിയത്. മെട്രോയിലും ബിഎംടിസിയും ഉപയോഗിക്കാവുന്ന കാർഡ് പുറത്തിറക്കിയാൽ ഫീഡർ ബസ് സർവീസുകളിലേക്കും കൂടുതൽ യാത്രികരെ ആകർഷിക്കാമെന്നാണ് ബിഎംടിസി ജീവനക്കാർ പറയുന്നത്. യാത്രികർ കുറഞ്ഞതോടെ ബിഎംടിസി ഫീഡർ സർവീസുകൾ വെട്ടിച്ചുരുക്കി.…

Read More

വനിതകളുടെ ഇന്ദിര മൊബൈൽ കന്റീൻ

 ബെംഗളൂരു ∙ തുച്ഛമായ വിലയിൽ ഭക്ഷണം വിളമ്പുന്ന ഇന്ദിര കന്റീനുകൾക്കു പിന്നാലെ സ്ത്രീകൾ നടത്തുന്ന മൊബൈൽ കന്റീനുകളുമായി സംസ്ഥാന സർക്കാർ. ഇന്ദിരാ കന്റീനുകൾ പോലെ കുറഞ്ഞ വിലയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ‘ഇന്ദിരാ സവിരുചി കൈ തുത്തു’ മൊബൈൽ കന്റീനുകൾ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്നു കർണാടക വനിതാ വികസന കോർപറേഷൻ(കെഎസ്ഡബ്ല്യുഡിസി) അധ്യക്ഷ ഭാരതി ശങ്കർ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മൊബൈൽ കന്റീനുകളുടെ ഡ്രൈവിങ്, പാചകം, ശുചീകരണം തുടങ്ങി മുഴുവൻ ജോലിയും സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുക. കന്റീനുകളുടെ മേൽനോട്ടം ജില്ലാ സ്ത്രീശക്തി…

Read More
Click Here to Follow Us