ബെംഗളൂരു∙ ബലിപെരുന്നാൾ, ഓണം അവധിക്കു ശേഷം കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി കർണാടക ആർടിസി 38 സ്പെഷലുകൾ പ്രഖ്യാപിച്ചു. കോട്ടയം (4), എറണാകുളം (6), തൃശൂർ (6), പാലക്കാട് (6), കോഴിക്കോട് (6), മാഹി (4), കണ്ണൂർ (6) എന്നിവിടങ്ങളിൽ നിന്ന് സെപ്റ്റംബർ 4, 5, 10 തീയതികളിലായാണ് സ്പെഷൽ സർവീസുകൾ. ഇതിനു പുറമെ ഈയാഴ്ച നാട്ടിലേക്കു പോകുന്നവർക്കായി കർണാടക ആർടിസി കൂടുതൽ സ്പെഷലുകൾ അനുവദിച്ചു. ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 64 സ്പെഷൽ ബസുകളാണുള്ളത്. കോട്ടയം…
Read MoreMonth: August 2017
ഭർത്താവിനോടുള്ള വിരോധം തീർക്കാൻ അമ്മയുടെ ക്രുരത; മട്ടുപ്പാവിൽ നിന്ന് ആദ്യം തള്ളിയിട്ടിട്ടും സ്വന്തം മകൾ മരിച്ചില്ല; വലിച്ചിഴച്ച് കൊണ്ടു പോയി വീണ്ടും വീഴ്‌ത്തി മരിച്ചെന്ന് ഉറപ്പിച്ചു; നാട്ടുകാർ പിടികൂടി പൊലീസിൽ എത്തിച്ച സ്വാതിക്ക് മാനസിക പ്രശ്‌നങ്ങളെന്നും മൊഴി:
ബംഗളൂരു: ഏഴുവയസ്സുകാരിയെ പാർപ്പിടസമുച്ചയത്തിന്റെ മട്ടുപ്പാവിൽനിന്ന് തള്ളിയിട്ട് കൊന്നതിന് പിന്നിൽ കുട്ടിയുടെ അമ്മയെന്നെ് പൊലീസ്. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് തള്ളിയിട്ട മകൾക്ക് ജീവനുണ്ടെന്ന് കണ്ട് വലിച്ചിഴച്ച് മുകളിൽകൊണ്ടുപോയി വീണ്ടും തള്ളിയിടുകയും ചെയ്ത ക്രൂരതയാണ് നടന്നത്. ബംഗളൂരു ജരഗനഹള്ളിയിലാണ് സംഭവം. ഐഷിക എന്ന കുട്ടിയാണ് മരിച്ചത്. അമ്മ പശ്ചിമബംഗാൾ സ്വദേശിനി സ്വാതിയാണ് (30) അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസമെന്നും പൊലീസ് അറിയിച്ചു. ഒമ്പതുവർഷംമുമ്പ് വിവാഹശേഷമാണ് സ്വാതി ബെംഗളൂരുവിലെത്തിയത്. ഐ.ടി. കമ്പനി ജീവനക്കാരനാണ് ഭർത്താവ് കാഞ്ചൻ. തന്നോടുള്ള വിരോധം…
Read Moreഓണം അഴിക്കുള്ളില്‍ തന്നെ;ജനപ്രിയ നായകന് ജാമ്യമില്ല.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപ് നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നിര്‍ണായകവിധി. ഇത് മൂന്നാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കപ്പെടുന്നത്. ഇതില്‍ രണ്ടുതവണ ഹൈക്കോടതിയില്‍നിന്നാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും അംഗീകരിക്കുന്നതായി കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉള്‍പ്പടെ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതാണ് ദിലീപിന് തിരിച്ചടിയായത്. സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണെന്നത് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നല്‍കിയത്.…
Read Moreഓണാഘോഷം ഗംഭീരമാക്കാന്‍ കേരള സംഗീത ഉപകരണങ്ങളുടെ വിപണന മേള എം ജി റോഡില്‍.
ബെംഗളൂരു∙ ഓണക്കാലത്ത് വാദ്യസംഗീതത്തിന്റെ താളമേളവുമായാണ് കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് അപ്പെക്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സുരഭിയിൽ ഓണം വിപണനമേള ആരംഭിച്ചിരിക്കുന്നത്. എംജി റോഡ് പബ്ലിക് യൂട്ടിലിറ്റി ബിൽഡിങ്ങിലെ നവീകരിച്ച ഷോറൂമിൽ കേരളീയ വാദ്യോപകരണങ്ങളുടെ വൈവിധ്യ ശേഖരമാണ് വിൽപനയ്ക്കുള്ളത്. ചെണ്ട, മദ്ദളം, ഇടയ്ക്ക, തുടി, ഹാർമോണിയം, വയലിൻ, ശ്രുതിപ്പെട്ടി എന്നിവയ്ക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംഗീത ഉപകരണങ്ങളും വിൽപനയ്ക്കുണ്ടെന്ന് ഷോറൂം മാനേജർ സംഗീത് റാം പറഞ്ഞു. 750 മുതൽ 15,000 രൂപവരെയാണ് വില. കുത്താമ്പുള്ളിയിൽ നിന്നാണ് കൈത്തറി വസ്ത്രങ്ങളെത്തിയത്. കേരളീയ സാരികൾക്ക് 600 മുതൽ 6000 രൂപവരെയാണ്…
Read Moreകേരളത്തിന്റെ വികസനത്തിൽ മറുനാടൻ-പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു നോർക്കയ്ക്കു കീഴിൽ രൂപീകരിക്കുന്ന ലോക കേരള സഭയിൽ കർണാടകയ്ക്കു 13 പ്രതിനിധികളെ ലഭിച്ചേക്കും.
ബെംഗളൂരു : കേരളത്തിന്റെ വികസനത്തിൽ മറുനാടൻ-പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു നോർക്കയ്ക്കു കീഴിൽ രൂപീകരിക്കുന്ന ലോക കേരള സഭയിൽ കർണാടകയ്ക്കു 13 പ്രതിനിധികളെ ലഭിച്ചേക്കും. രാജ്യത്തിനകത്ത് കർണാടകയിൽ നിന്നാകും ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടാകുക. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു ലോക കേരള സഭയിലെ പ്രാതിനിധ്യം തീരുമാനിച്ചത്. അംഗങ്ങളിൽ പ്രവാസി തിരിച്ചറിയൽ കാർഡുള്ള 500 സംഘടനാ പ്രതിനിധികൾക്കു മുൻഗണന ലഭിക്കുമെന്നാണു സൂചന. 2018ൽ ആകും ആദ്യ കേരള സഭ നടക്കുക. പ്രവർത്തനത്തിനു നോർക്ക കരടു രേഖ തയാറാക്കി. അടുത്തമാസം ഇതു മന്ത്രിസഭ പരിഗണിക്കുന്നതോടെ…
Read Moreആൾ ദൈവത്തിന് 10 വർഷം കഠിനതടവും 65000 രൂപ പിഴയും വിധിച്ച് സിബിഐ കോടതി.
പന്ച്കുള : വിവാദ ആൾദൈവം ഗുർമീത് റാംറഹിം സിംഗിന് 10 വർഷം കഠിന തടവും 65000 രൂപ പിഴയും വിധിച്ച് പഞ്ച്കുളയിലെ സി ബി ഐ കോടതി. കോടതിയിൽ നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ അദ്ദേഹത്തെ ബലം പ്രയോഗിച്ച് ജയിലിലേക്ക് മാറ്റി, റാം റഹിം സിംഗ് ഹൈക്കോടതിയെ സമീപിക്കും.
Read Moreഅടുക്കളത്തോട്ടം വ്യാപകമാക്കാനുള്ള പ്രചാരണവുമായി ഊട്ട ഫ്രം തോട്ട പ്രദർശനം ശ്രദ്ധേയമായി.
ബെംഗളൂരു ∙ അടുക്കളത്തോട്ടം വ്യാപകമാക്കാനുള്ള പ്രചാരണവുമായി ഊട്ട ഫ്രം തോട്ട പ്രദർശനം ശ്രദ്ധേയമായി. വീടുകളുടെയും ഫ്ലാറ്റുകളുടെയും മട്ടുപ്പാവിലോ ബാൽക്കണിയിലോ വിഷരഹിതമായ പച്ചക്കറിത്തോട്ടം ഒരുക്കാനുള്ള മാർഗങ്ങളാണു ലോക കിച്ചൻ ഗാർഡൻ ദിനത്തോടനുബന്ധിച്ചു ഗാർഡൻ സിറ്റി ഫാർമേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച പ്രദർശനത്തിൽ ചർച്ച ചെയ്തത്. വീടുകളിലേക്കു വേണ്ട പച്ചക്കറികൾ കൃഷിചെയ്യാനുള്ള നൂതനമാർഗങ്ങൾ വിശദമാക്കുന്ന വിവിധ മാതൃകകളും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. പ്രദർശന ഉദ്ഘാടനം ആദ്യമ ചേതന ഫൗണ്ടേഷൻ സ്ഥാപക തേജസ്വിനി അനന്ത്കുമാർ, നടി താര അനുരാധ എംഎൽസി എന്നിവർ ചേർന്നു നിർവഹിച്ചു.
Read Moreകേരള ആർടിസിയുടെ ഓണം തത്ക്കാൽ റിസർവേഷൻ നാളെ ആരംഭിക്കും.
ബെംഗളൂരു ∙ കേരള ആർടിസിയുടെ ഓണം തത്ക്കാൽ റിസർവേഷൻ നാളെ ആരംഭിക്കും. തിരക്ക് കൂടുതലുള്ള 31ലെ ബുക്കിങ്ങാണ് നാളെ ആരംഭിക്കുന്നത്. സെപ്റ്റംബർ ഒന്നിലെ ബുക്കിങ് ബുധനാഴ്ച രാത്രി ആരംഭിക്കും. എസി മൾട്ടി ആക്സിൽ, ഡീലക്സ് ബസുകളിലാണ് തത്ക്കാൽ റിസർവേഷൻ സൗകര്യമുള്ളത്. സർവീസ് പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുൻപ് ഓൺലൈനിൽ സീറ്റ് റിസർവ് ചെയ്യാം. പതിവ് ടിക്കറ്റ് നിരക്കിനേക്കാളും 15 % വരെ അധിക നിരക്കാണ് തത്ക്കാൽ ടിക്കറ്റുകൾക്ക് ഈടാക്കുക. ഓണം, ബലിപ്പെരുന്നാൾ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്കായി 30 മുതൽ സെപ്റ്റംബർ രണ്ടുവരെ 80 സ്പെഷൽ…
Read Moreപരിക്കര്‍ക്ക് ജയം;ഗോവയില്‍ ബിജെപിക്ക് രണ്ടു സീറ്റ്;ഡല്‍ഹിയില്‍ ആംആത്മിപാര്‍ട്ടി;ആന്ധ്രയില്‍ ടിഡിപി.
ന്യൂഡൽഹി∙ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്കു ജയം. പനജിയിൽ പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് ഗോവ നിയമസഭയിലേക്കു മൽസരിച്ച മനോഹർ പരീക്കറും വാൽപോയിയിൽ വിശ്വജിത്ത് റാണെയും വിജയിച്ചു. ഗോവയിലെ പനജി നിയമസഭാ മണ്ഡലത്തിൽനിന്ന് 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരീക്കറുടെ ജയം. മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് നടന്നത്. ന്യൂഡൽഹിയിലെ ബവാന, ഗോവയിലെ പനജി, വാൽപോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാൽ എന്നീ മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇവിടെങ്ങളിൽ വോട്ടെണ്ണൽ തുടരുകയാണ്. മനോഹർ പരീക്കർ – പനജി (ഗോവ) പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന…
Read Moreകേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർണാടക യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.
ബെംഗളൂരു : കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർണാടക യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ അഞ്ജന പ്രസാദ് കലാതിലകമായി. വിജയികൾക്ക് സെപ്റ്റംബർ 17നു സമാജം കന്റോൺമെന്റ് സോണിന്റെ ഓണാഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സമാപന സമ്മേളനത്തിന് സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.വിക്രമൻ പിള്ള, ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് പി.ദിവാകരൻ, പി.കെ.മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
Read More