ബെംഗളൂരു :പാസ്പോർട്ട് എടുക്കാൾ ബെംഗളൂരുവിൽ പോലീസ് വേരിഫിക്കേഷൻ നടത്തിക്കിട്ടാത്തവർക്ക് നേരിട്ട് തന്നെ സമീപിക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രവീൺ സൂദ്. 21 ദിവസമായിട്ടും പോലീസ് വേരിഫിക്കേഷൻ നടത്തിയിട്ടില്ലാത്ത അപേക്ഷകർ ശനിയാഴ്ച മൂന്നു മണിക്ക് ശേഷം ഇൻഫെൻട്രി റോഡിലെ കമ്മീഷണർ ഓഫീസിൽ എത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നാണ് കമ്മീഷണറുടെ ഉറപ്പ്. സിറ്റി പോലീസിന്റെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിലും കമ്മീഷണർ സന്ദേശം പങ്കുവച്ചു.
Read MoreMonth: July 2017
മുസ്ലിം വിരുദ്ധ പരാമര്‍ശം;സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സെന്‍കുമാറിന്റെ അഭിമുഖത്തിനെതിരെ കേസെടുക്കണമെന്ന് ആറു പരാതികള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി സെന്‍കുമാരിനെതിരെ കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. സെന്‍കുമാറിനെതിരെ കേസടുക്കാമെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്താനത്തിലാണ് നടപടി. ഡിജിപിക്ക് ലഭിച്ച ആറ് പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. ‘മതതീവ്രവാദം…
Read Moreനമ്മ100 തുണയായി;കള്ളനെ പിൻതുടർന്ന് പിടിച്ച് പോലീസ്.
ബെംഗളുരു :കവർച്ചക്കാരുടെ അക്രമണത്തിനിരയായ കാബ് ഡ്രൈവർക്ക് സിറ്റി പോലീസിന്റെ നമ്മ 100 ഹെൽപ് ലൈൻ നമ്പർ തുണയായി. ഡ്രൈവറായ ഹരീഷിനെയാണ് തിങ്കളാഴ്ച രാത്രി കെങ്കേരിയിൽ നാലുപേർ അക്രമിച്ച് 5000 രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. കൺട്രോൾ റൂമിൽ ലഭിച്ച പരാതിയെ തുടർന്ന് മിനിറ്റുകൾക്കകം പോലീസിന്റെ പെട്രോളിംഗ് വാഹനം പ്രതികളെ പിൻതുടർന്നു തടഞ്ഞു.മൂന്നു പേർ കടന്നു കളഞ്ഞെങ്കിലും ഒരാൾ പിടിയിലായി. പണം ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു, വിളിച്ചാൽ 15 സെക്കന്റിനുള്ളിൽ മറുപടിയും 15 മിനിറ്റിനകം പോലീസ് സഹായവും എത്തിക്കുന്നതാണ് ബെംഗളുരു സിറ്റി പോലീസിന്റെ…
Read Moreഹൈവേയിൽ ചീറിപ്പാഞ്ഞു പോയാൽ എഫ് ഐ ആറുമായി വീട്ടിലേക്ക് മടങ്ങാം.
ബെംഗളൂരു : ദേശീയ സംസ്ഥാന പാതകളിൽ ഗതാഗത നിയമം കയ്യിലെടുക്കുന്ന വാഹന ഉടമകൾക്കെതിരേ പിഴ ചുമത്താനും കേസെടുക്കാനും പോലീസ് ഹൈവേ പെട്രോളിങ് യൂനിറ്റിന് അധികാരം നൽകാൻ സർക്കാർ തീരുമാനം, ഹൈവേകളിൽ അപകടങ്ങൾ പെരുകുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഹൈവേകളിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ സഹായം ക്രമീകരിക്കുകയും വഴിയിലെ തടസ്സങ്ങൾ നീക്കാൻ നേതൃത്വം നൽകുകയുമൊക്കെയാണ് പെടോളിംഗ് യൂണിറ്റുകളുടെ പ്രധാന ചുമതല. എന്നാൽ ഇനി മുതൽ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി കുതിക്കുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി പിഴയീടാക്കാനും എഫ് ഐ ആർ റജിസ്റ്റർ ചെയ്യാനും…
Read Moreനന്ദി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം;സൈക്കിളുകൾക്കും ബൈക്കുകൾക്കും നിയന്ത്രണമില്ല.
ബെംഗളൂരു : വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5 മണി മുതൽ 9 മണി വരെ നാലു ചക്രവാഹനങ്ങൾക്കാണ് നിയന്ത്രണം. ബൈക്ക് സൈക്കിൾ യാത്രക്കാർക്ക് ഈ സമയവും നന്ദി ഹിൽസിലേക്ക് പ്രവേശനമുണ്ട്, ഒൻപതിന് ശേഷം ആറു വരെ നാലു ചക്രവാഹനങ്ങൾക്കും പ്രവേശനമുണ്ടാകും. അവധി ദിവസങ്ങളിൽ സൂര്യോദയം കാണാൻ ബെംഗളൂരുവിൽ നിന്നടക്കം പുലർച്ചെആളുകൾ എത്താറുണ്ട്. വാഹനങ്ങളുടെ ആധിക്യം മൂലം ഹെയർ പിൻ വളവുകളിലെ അപകടം ഒരു നിത്യസംഭവമായി.ഈ സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.
Read Moreനടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഡാലോചന, നടൻ ദിലീപ് അറസ്റ്റിൽ; നാദിർഷ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കേസിൽ പ്രമുഖ നടൻ ദിലീപ് അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ ലിച്ചതായാണ് വിവരം, നടനെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുന്നു ദിലീപിനെ ഇപ്പോൾ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുവന്നു, ഇന്ന് രാത്രി തന്നെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് സാദ്ധ്യത. കൂടുതൽ വിവരങ്ങൾ വന്നു കൊണ്ടിരിക്കുന്നു
Read Moreസെന്‍കുമാര്‍ ബി ജെ പിയോടടുക്കുന്നു;നേരിട്ട് ക്ഷണിച്ച് എം ടി രമേശ്.
തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ഔദ്ദ്യോഗികമായി ക്ഷണിക്കാന്‍ എം.ടി രമേശിന്റെ നേതൃത്വത്തിലുള്ള സംഘം സെന്‍കുമാറിന്റെ വീട്ടിലെത്തി. വിവാദ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സെന്‍കുമാറിന്റെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വീട്ടിലെത്തി ചര്‍ച്ച നടത്തുന്നത്. സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പി.എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ടി രമേശ് സെന്‍കുമാറിനെ ഔദ്ദ്യോഗികമായി ക്ഷണിക്കാനായി വീട്ടിലെത്തിയത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും എം.ടി രമേശിനൊപ്പം സെന്‍കുമാറുമായി നടത്തുന്ന…
Read Moreനഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകള്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി
തിരുവനന്തപുരം: മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ സ്വരം കടുപ്പിച്ച് സര്‍ക്കാര്‍. നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകള്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. അല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രതിനിധികള്‍, ആശുപത്രി മാനേജ്മെന്റുകള്‍ എന്നിവരുമായി തൊഴില്‍, ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് ഇന്ന് ചര്‍ച്ച നടത്തിയത്. ചര്‍ച്ച നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും ഇന്നുതന്നെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം നടന്ന…
Read Moreതോന്നിയ പോലെ ടോൾ വർദ്ധിപ്പിച്ചു;”നൈസ് “നോട് വിശദീകരണം തേടി സർക്കാർ.
ബെംഗളുരു : നൈസ് റോഡിലെ ടോൾ നിരക്കുകൾ അനുമതിയില്ലാതെ വർദ്ധിപ്പിച്ചതു സംബന്ധിച്ച് റോഡിന്റെ നിർമ്മതാക്കളായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ലിമിറ്റഡിനോട് കർണാടക പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടി നോട്ടീസ് അയച്ചതായി പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി അറിയിച്ചു. ടോൾ തിരക്കുകൾ വർദ്ധിപ്പിക്കണമെങ്കിൽ ഒരു മാസം മുൻപ് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം.കർണാടക സർക്കാമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ ഒന്നു മുതലാണ് നൈസ് റോഡിലെ ടോൾ നിരക്കുൾ 25% അധികം വർദ്ധിപ്പിച്ചത്. https://bengaluruvartha.in/archives/6134
Read Moreട്രമ്പ് കാർഡിറക്കി കേരള ആർടിസി; സ്വാതന്ത്ര്യദിന അവധിക്കുള്ള ഏഴ് സ്പെഷൽ സർവ്വീസുകൾ ഒരു മാസം മുൻപ് തന്നെ പ്രഖ്യാപിച്ചു, റിസർവേഷൻ തുടങ്ങി.
ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിക്ക് ബെംഗളൂരുവിൽ നിന്നുള്ള ആദ്യ ഘട്ട സ്പെഷൽ സർവ്വീസുകൾ കേരള ആർടിസി പ്രഖ്യാപിച്ചു.ആഗസ്റ്റ് 11 ന് ബെംഗളൂരുവിൽ നിന്ന് ഏഴു സ്പെഷൽ സർവ്വീസുകളാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കായി സർവീസ് നടത്തുക. തിരിച്ച് ആഗസ്റ്റ് 15 ന് അഞ്ച് സ്പെഷൽ സർവീസുകളുമുണ്ട്. സ്പെഷൽ സർവീസുകളിലെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.ഇവയിലെ ടിക്കറ്റുകൾ തീരുന്ന മുറക്ക് കൂടുതൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കുമെന്നും കെ എസ് ആർ ടി സി അറിയിച്ചു. ഓഗസ്റ്റ് 11 ന് : രാത്രി 8:20 ന് ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് ,മാനന്തവാടി…
Read More