ന്യൂഡല്‍ഹി: പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ മുലായം സിങ് യാദവ്. ലോക്‌സഭയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യം ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനയുടെ ഭാഗത്തുനിന്ന് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. വര്‍ഷങ്ങളായി താന്‍ കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാകിസ്താനുമായി ചൈന കൈകോര്‍ത്തിരിക്കുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ അവര്‍ തയ്യാറെടുത്തുകകഴിഞ്ഞു. ശക്തനായ എതിരാളിയാണ് ചൈന. കശ്മീരില്‍ പാക് സൈന്യവും ചൈനീസ് സൈന്യവും ഒരുമിച്ചാണ് ഇടപെടുന്നതെന്നും ചൈന വിഷയത്തില്‍ എക്കാലത്തും കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ള മുലായം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയ്ക്ക് എതിരെ പ്രയോഗിക്കുന്നതിനുള്ള ആണവായുധങ്ങള്‍ പാകിസ്താനില്‍ ചൈന ഒളിപ്പിച്ചിട്ടുണ്ടെന്നും മുലായം പറഞ്ഞു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാം. ഇന്ത്യയ്ക്ക് നാശനഷ്ടം വരുത്താന്‍ പാകിസ്താന് കഴിയും. എന്നാല്‍, ചൈനയാണ് ഇന്ത്യയുടെ മുഖ്യശത്രു. നേപ്പാളില്‍ ചൈന കണ്ണുവയ്ക്കുന്ന സാഹചര്യത്തില്‍ ഭൂട്ടാനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യയ്ക്കാണെന്നും മുലായം പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന സാഹചര്യത്തെയും മുലായം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.