തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സര്‍ക്കാറുമായി ഇന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
സ്വകാര്യ ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് 50 ശതമാനം ഇടക്കാലാശ്വാസം നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. മാനേജ്മെന്റുകളുമായി സമവായമായില്ലെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നടപ്പാക്കുമെന്നും ഇന്ന് ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തി. തുടര്‍ന്നാണ് നഴ്‌സുമാരുടെ സമരം പിന്‍വലിക്കുന്നതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) അറിയിച്ചത്. നഴ്‌സുമാരുടെ പ്രശ്നം ഉടന്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് ഇന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.
വരുന്ന 26ന് ഹൈക്കോടതി മീഡിയേഷന്‍ സെല്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹര്‍ജിക്കാരോടും സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റ് പ്രതിനിധികളോടും കോടതി നിര്‍ദ്ദേശിക്കുയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തലത്തില്‍ നടന്ന ചര്‍ച്ചയില്‍ തന്നെ തീരുമാനമായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.