ആര്‍എസ്എസ്സില്‍ അംഗമാകാന്‍ തിരക്ക് കൂട്ടി യുവാക്കള്‍;കേരളത്തിലും വന്‍ വര്‍ധന;ഇടതു കക്ഷികള്‍ ആശങ്കയില്‍.

ലഖ്‌നൗ:  യു.പി ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളില്‍ കൂടി ബിജെപി അധികാരത്തിലെത്തിയതോടെ ആര്‍എസ്എസില്‍ ചേരാന്‍ തിരക്ക് കൂടി. അംഗത്വമെടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നവരുടെ എണ്ണമാണ് വളരയധികം വര്‍ധിച്ചത്.

സംഘടനയെക്കുറിച്ച് കൂടുതല്‍ അറിയാനും അതിന്റെ സേവനരംഗങ്ങളില്‍ പങ്കാളികളാകാനുള്ള താത്പര്യവുമാണ് അപേക്ഷ കൂടാന്‍ കാരണമെന്ന് സംഘം പറയുന്നു.

ഈ വര്‍ഷം ജനുവരിയില്‍ 7256 അപേക്ഷകളാണ് ആര്‍എസ്എസ് വെബ്‌സൈറ്റില്‍ വന്നത്. മാര്‍ച്ച് മാസമായപ്പോഴേക്കും അപേക്ഷകരുടെ എണ്ണം 27,871 പേരായി വര്‍ധിച്ചു. നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന സമയമായിരുന്നു മാര്‍ച്ച്.

ഇതേ സാഹചര്യം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലുമുണ്ടായി. ശരാശരി ഒരുമാസം 7530 അപേക്ഷകള്‍ വന്നിരുന്ന സ്ഥാനത്ത് 2014 മെയ് മാസത്തില്‍ ബിജെപി അധികാരത്തില്വന്നസമയത്ത് 16,926 ആയി വര്‍ധിച്ചു.

2012 മുതലാണ് ആര്‍എസ്എസ് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. 2013 ല്‍ ശരാശരി ഒരു മാസം 2400 അപേക്ഷകളായിരുന്നത് 2015 ല്‍ 6990 ആയും 2016 ല്‍ 7236 ആയും വര്‍ധിച്ചു. ബിജെപിയുടെ വിജയവും അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് ആര്‍എസ്എസ് മാധ്യമവിഭാഗം മേധാവി മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന കേരളത്തിലാണ് സംഘപരിവാറിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ളത്. എന്നാല്‍ കേരളത്തില്‍ ബിജെപി ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. ബംഗാളില്‍ 2011 ല്‍ 580 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍ 1500 ആയി വര്‍ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us