ബാഹുബലി 2 കര്‍ണാടകയില്‍ റിലീസ് ആകുമെന്ന് തോന്നുന്നില്ല. കാരണം രസകരമാണ്. എന്താണെന്നല്ലേ, ഒരു നദീജല തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്തരമൊരവസ്ഥയിലേക്കെത്തിച്ചത്. സംശയം വേണ്ട, കര്‍ണാടകയിലെ നദീജല തര്‍ക്കം എന്ന് പറയുമ്പോഴേ ഓര്‍മ വരുന്ന കാവേരി നദീജല പ്രശ്‌നം തന്നെയാണ് ഇവിടെയും വില്ലന്‍. ഈ തര്‍ക്കം പലപല രീതിയില്‍ കര്‍ണാടകയിലെ ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്. കാവേരി നദീജല തര്‍ക്കവും കട്ടപ്പയും തമ്മിലെന്ത്? കട്ടപ്പയുമായല്ല, കട്ടപ്പയായി അഭിനയിക്കുന്ന സത്യരാജുമായാണ് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രശ്‌നം. സത്യരാജ് തമിഴനായതിനാല്‍ മാത്രമല്ല പ്രശ്‌നം. കര്‍ണാടക നദീജല വിഷയത്തില്‍ സത്യരാജ് തമിഴ്‌നാടിനനുകൂലമായി സംസാരിച്ചത്രെ! അതാണ്…
Read MoreDay: 25 March 2017
മൊബൈല്‍ നമ്പറിനും അധാര്‍ വേണം ?
ന്യൂഡല്‍ഹി: പൊതു സേവനങ്ങള്‍ക്കു പുറമേ മൊബൈല്‍ നമ്പറിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ മൊബൈല്‍ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നില്ലെങ്കിലും അതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നാണ് കേന്ദ്ര തീരുമാനം. സുപ്രീംകോടതി ഉത്തരവും അതിന്റെ നടപടികളും എല്ലാവരെയും മാധ്യമങ്ങളിലൂടെയും എസ്.എം.എസിലൂടെയും അറിയിക്കണം. ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ കോഡ് എസ്.എം.എസ്. ആയി…
Read Moreനിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന് യുവനടിയുടെ പരാതി.
താനെ: നിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചുള്ള നടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ടിവി ഷോ നിർമാതാവ് സഞ്ജയ് കോഹ്ലിക്കെതിരേയാണ് ഷോയിൽ അഭിനയിക്കുന്ന നടി പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് പാൽഗർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് കോഹ്ലിയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഷോയിൽ തുടരണമെങ്കിൽ നിർമാതാവിന്‍റെ ഇംഗിതത്തിനു വഴങ്ങാൻ നിർബന്ധിച്ചെന്നു കാട്ടിയാണ് യുവനടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
Read Moreമല്ല്യ വരും;അല്ലെങ്കില്‍ വരുത്തും;ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍.
ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മദ്യവ്യവസായിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി കിട്ടി. യു.കെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനുമതി നല്‍കിയ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‍ട്രേറ്റിന്റെ പരിഗണനയ്‌ക്ക് വിട്ടു. മല്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് അയക്കുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനമെടുക്കും. വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‍ലേയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ്പയെടുത്ത ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് മല്ല്യ…
Read More