ഹൃദയാഘാതം വന്ന് മരിക്കുന്നതിന്റെ തൊട്ട് മുന്‍പേ യാത്രക്കാരെ എല്ലാം രക്ഷിച്ച് ബസ്‌ ഡ്രൈവര്‍ യാത്രയായി.

തുമുകുരു : ബസില്‍ ഉണ്ടായിരുന്ന അറുപതു പേരെ രക്ഷിച്ചുകൊണ്ട് ഹൃദയാഘാതം വന്ന ഡ്രൈവര്‍ യാത്രയായി.കര്‍ണാടകയിലെ അമര പൂരില്‍ നിന്നും ഷിറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ നാഗരാജു(55) എന്നാ ഡ്രൈവര്‍ ആണ് ഇങ്ങനെ ഒരു വീര കൃത്യം ചെയ്തത്. ലക്കനഹള്ളി എന്ന സ്ഥലത്ത് എത്തിയപ്പോള്‍ നാഗരാജു വിനു നെഞ്ച് വേദന അനുഭവപ്പെട്ടു,ബസിന്റെ വേഗത കുറച്ചതിന് ശേഷം റോഡിന്‍റെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു ,അതേസമയം കണ്ടക്ടര്‍ ഓടിവന്ന് അദ്ധേഹത്തെ സഹായിക്കുകയും ചെയ്തൂ. ഉടനെ നാഗരജുവിനെ കണ്ടക്ടര്‍ ആശുപത്രിയിലെത്തിച്ചു ,അതിനു മുന്‍പേ നാഗരാജു മരിച്ചിരുന്നു.

Read More

വിഷു ഈസ്റ്റെര്‍;കര്‍ണാടക ആര്‍.ടി.സിയുടെ സ്പെഷ്യല്‍ സര്‍വിസ് ടിക്കറ്റ്‌ ബൂക്കിംഗ് ആരംഭിച്ചു;ഏപ്രില്‍ 12,13 തീയതികളില്‍ എറണാകുളത്തെക്കും കോട്ടയത്തേക്കും ഓരോ സര്‍വീസുകള്‍.

ബെന്ഗളൂരു : വിഷു-ഈസ്റ്റെര്‍ ആഘോഷിക്കാന്‍ നാട്ടിലേക്കു പോകുന്നവരുടെ തിരക്ക് മുന്‍നിര്‍ത്തി കര്‍ണാടക ആര്‍ ടി സി പ്രഖ്യപിച്ച രണ്ടു സ്പെഷ്യല്‍ ബസുകളുടെയും റിസര്‍വേഷന്‍ ആരംഭിച്ചു.ഏപ്രില്‍ 12 ,13 തീയതികളിലെക്കാണ് കര്‍ണാടക ആര്‍ ടി സി സ്പെഷ്യല്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചിരുന്നത്.ഒരു സര്‍വിസ് ബെന്ഗലൂരുവില്‍ നിന്നും എറണാകുള തെക്കും ഒരു സര്‍വിസ് കോട്ടയത്തേക്കും ആണ് ഉള്ളത്. 12,13 തീയതികളില്‍ 19:48 ശാന്തിനഗര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നുംയാത്ര ആരംഭിക്കുന്ന സ്പെഷ്യല്‍ സര്‍വിസ് 20:05 നു മൈസൂര്‍ റോഡ്‌ സാറ്റലൈറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ എത്തും അവിടെ നിന്ന് മൈസൂര്‍ വഴി…

Read More

കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്.

കോഴിക്കോട്: കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫറൂഖ് സ്വദേശി റിയാസ് (42), ചാലിയം സ്വദേശി മുഹമ്മദ് അസ്‌ലം (29), നടുവട്ടം സ്വദേശി അജിത് കെ.ടി. (29) എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടികൂടിയത്. അസാധു നോട്ടുകള്‍ കൈയില്‍ സൂക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് നാല് വര്‍ഷം വരെ…

Read More

റിലയന്‍സ് ജിയോയെ വെല്ലാന്‍ കിടിലന്‍ ഡേറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍. 339 രൂപയുടെ റീചാര്‍ജ് ചെയ്‌താല്‍ ദിവസവും 2 ജിബി വീതം.

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ വെല്ലാന്‍ കിടിലന്‍ ഡേറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍. ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന ഓഫറുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. 28 ദിവസം ലഭിക്കുന്ന സേവനത്തിന് 339 രൂപയുടെ റീചാര്‍ജാണ് ചെയ്യേണ്ടത്. ഈ ഓഫറില്‍ ഇന്ത്യയിലെവിടേക്കും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാം. ഇതിനു ശേഷമുള്ള ഓരോ മിനിറ്റിനും 25 പൈസ വീതം നല്‍കേണ്ടിവരും. 18 മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും. ഏപ്രിലില്‍ നിലവില്‍ വരുന്ന റിലയന്‍സ് ജിയോയുടെ 301…

Read More

ബിജെപി നേതാവിന്റെ കൊലപാതകം കോൺഗ്രസ് കൗൺസിലറടക്കം അഞ്ചുപേർ അറസ്റ്റിൽ.

ബെംഗളുരു: ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ശ്രീനിവാസപ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വനിതാ  കൗൺസിലർ അടക്കം അഞ്ചു പേരെ പോലീസ്  ചെയ്തു. ബൊമ്മസാന്ദ്ര നഗരസഭാ കൗൺസിലർ സരോജമ്മ, സഹായിയായ മധു, നാരായണസ്വാമി, മുരളി, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസ് നേതാവ് സരോജമ്മയുടെ മകൻ മഞ്ജുവാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പോലീസിന്  ലഭിച്ച വിവരം, ഇയാൾ ഒളിവിലാണ്. മഞ്ജു ആവശ്യപ്പെട്ട പ്രകാരമാണ് കൃത്യം നടത്തിയതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്, കാശ് നൽകിയതായും വെളിപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് മഞ്ജുവിനെ കൂടാതെ നാലു പേരെ കൂടി പിടികൂടാനുണ്ട്. മുനിസിപ്പൽ…

Read More
Click Here to Follow Us