മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റും മുൻ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു. 78 വയസ്സായിരുന്നു. പുലർച്ചെ 2.15 ന് ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം . പാർലമെന്റിൽ ഇന്നലെയാണ് ഇ അഹമ്മദ് കുഴഞ്ഞുവീണത് . രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേൾക്കാൻ പാർലമെന്റിന്റെ സെൻട്രൽഹാളിൽ മധ്യഭാഗത്തായി ഇരുന്നിരുന്ന അഹമ്മദ് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് പാർലമെന്റിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ചികിത്സിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ട്രോമാകെയർ യൂണിറ്റിൽ വെന്റിലേറ്ററിലാണ് ഇ അഹമ്മദ് മരണത്തിനു…
Read MoreDay: 31 January 2017
തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍.
തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചു നാളെ ഹർത്താൽ. തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്താനാണു ബിജെപി തീരുമാനം. പേരൂർക്കടയിൽ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിലെത്തിയതോടെയാണു പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഉപരോധം നടത്തിയ പ്രവർത്തകർ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞു. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്റെയും വി വി രാജേഷിന്റെയും നേതൃത്വത്തിലാണ് പേരൂർക്കടയിൽ റോഡ് ഉപരോധം നടന്നത്. ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ…
Read Moreലക്ഷ്മി നായരെ 5 വര്‍ഷത്തേക്ക് നീക്കി;എസ് എഫ് ഐ ഹാപ്പി ;രാജി വരെ സമരം തുടരുമെന്ന് മറ്റു വിദ്യാര്‍ഥി സംഘടനകള്‍;എസ് എഫ് ഐ ഒറ്റിയെന്ന് ബി ജെ പി.
തിരുവനന്തപുരം: കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്റ് അറിയിച്ചു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും. ഇക്കാലയളവില്‍ അധ്യാപികയായി പോലും അക്കാദമിയില്‍ പ്രവേശിക്കില്ല. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് ഇക്കാലയളവില്‍ പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കും. അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ എസ്.എഫ്.ഐ നേതാക്കളുമായി മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും സമരത്തെ എസ്.എഫ്.ഐ ഒറ്റുകൊടുത്തെന്നും എ.ബി.വി.പി അടക്കമുള്ള മറ്റ് സംഘടനകള്‍ ആരോപിച്ചു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കളാണ് ആദ്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. കോളേജ് അധികൃതരുമായി…
Read More