മുംബൈ: അസാധുവാക്കിയ 97 ശതമാനം നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്കുകള്‍ ഉറപ്പിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. വ്യത്യസ്ത കറന്‍സി ചെസ്റ്റുകളില്‍ നിന്നും എത്തിയിട്ടുള്ള അസാധുനോട്ടുകളുടെ കണക്കുകള്‍ യോജിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും കൃത്യമായ കണക്ക് പുറത്തുവിടാറായിട്ടില്ല. അക്കൗണ്ടിങ് പിഴവുകള്‍ ഒഴിവാക്കാന്‍ ഡബിള്‍ കൗണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചെയ്തുവരികയാണെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു. എത്രയും വേഗത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു.അമ്പത് ദിവസം കൊണ്ട് അസാധുവാക്കിയ 1000, 500 കറന്‍സികളുടെ 97 ശതമാനവും…
Read MoreDay: 5 January 2017
“കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ല”അഭ്യന്തര മന്ത്രി;സ്ത്രീ പീഡനത്തിലും പ്രാദേശിക വികാരം ഉണര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമം;5000 സി.സി.ടി. വി.കാമറകള്‍ സ്ഥാപിക്കും;ജനങ്ങളുടെ രോഷം അകറ്റാന്‍ പുതിയ നമ്പരുകളുമായി സര്‍ക്കാര്‍.
ബെംഗളൂരു: പുതുവത്സരരാത്രിയില്‍ ബെംഗളൂരുവില്‍ നടന്ന പീഡനവും തുടര്‍സംഭവങ്ങളും സംസ്ഥാനത്തെയും ബെംഗളൂരുവിനെയും അപമാനിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരമേശ്വര ഇക്കാര്യം പറഞ്ഞത്. ബെംഗളൂരു എംജി റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ പോലീസ് സാന്നിധ്യത്തില്‍ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായിരുന്നു. ഈ വാര്‍ത്തയ്ക്കു പിന്നാലെ നഗരത്തിലെ കമ്മനഹള്ളിയില്‍ പുതുവത്സരരാത്രിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. കമ്മനഹള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്. കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ല’ -കര്‍ണാടക ആഭ്യന്തമന്ത്രി പറഞ്ഞു. ബെംഗളൂരു സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായിരുന്നെന്നും പീഡനം…
Read Moreപുതുവത്സര ദിനത്തില്‍ നടന്ന പീഡനം;നാലുപേര്‍ അറെസ്റ്റില്‍
ബംഗളൂരു: ബംഗളുരുവില്‍ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി അപമാനിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രേസര്‍ ടൗണ്‍ സ്വദേശികളായ ലെനോ, അയ്യപ്പ, ചിന്നു, രാജു എന്നിവരെയാണ് ബാനസവാടി അറസ്റ്റ് ചെയ്തത്. പ്രതികളായ മറ്റു രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയായി പെണ്‍കുട്ടിയുടെ പിന്നാലെയായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു. പുതുവര്‍ഷാഘോഷങ്ങള്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ ബംഗളുരുവിലെ കമ്മനഹള്ളിയില്‍ വച്ചാണ് യുവതിയെ ബൈക്കിലെത്തിയ സംഘം കയറിപിടിച്ച് അപമാനിച്ചത്. സിസിടിവി ദൃശ്യങ്ങളുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്റേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ…
Read More