ദേ പോയി ദാ വന്നു;ആര്‍ എസ് എസ്സില്‍ നിന്നും സി പി എമ്മില്‍ എത്തിയ നേതാവ് നാലാം ദിവസം വീണ്ടും ആര്‍ എസ് എസ്സില്‍.

തിരുവനന്തപുരം: ആർഎസ്എസിനെ അധിക്ഷേപിച്ചു പാർട്ടിവിട്ടു സിപിഎമ്മിൽ ചേർന്ന ഹിന്ദു ഐക്യവേദി നേതാവു പി പത്മകുമാർ തിരികെ ബിജെപിയിൽ ചേർന്നു. കെ ടി ജയകൃഷ്ണൻ അനുസ്മരണച്ചടങ്ങിലാണു തിരികെ ബിജെപിയിൽ ചേരുന്നതായി പത്മകുമാർ പ്രഖ്യാപിച്ചത്. നാലു ദിവസം മുമ്പാണ് ആർഎസ്എസിനെയും ബിജെപിയെയും അധിക്ഷേപിച്ചു പത്മകുമാർ സിപിഎമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സാന്നിധ്യത്തിലായിരുന്നു സിപിഎമ്മിൽ ചേരുന്നതായി വാർത്താസമ്മേളനം നടത്തി അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തിൽ ആർഎസ്എസ്-ബിജെപി നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്നായിരുന്നു പത്മകുമാറിന്റെ വാദം. സഹകരണ പ്രസ്ഥാനങ്ങളെയും കേരള സമൂഹത്തെയും…

Read More

സ്വര്‍ണത്തിലും പിടി വീണു;വിവാഹിതരായ സ്ത്രീകൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനായും അവിവാഹിതരായ സ്ത്രീകൾ 31.25 പവനു മുകളിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നുമുള്ള നിബന്ധനകൾ നിയമഭേദഗതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പുരുഷന്മാർക്ക് 12.5 പവൻ കൈവശം വയ്ക്കാം.

ന്യൂഡൽഹി: നോട്ടുനിരോധനത്തിനു പിന്നാലെ സ്വർണം കൈവശം വയ്ക്കുന്നതിലും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. വ്യക്തികൾക്ക് കൈവശംവയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥകൾ കഴിഞ്ഞദിവസം ലോക്‌സഭയിൽ അവതരിപ്പിച്ച് പാസാക്കിയ നികുതി നിയമ ഭേദഗതിയിൽ ഉൾപ്പെടുന്നതായ വിവരങ്ങളാണ് പുറത്തുവരുന്നത്. വിവാഹിതരായ സ്ത്രീകൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനായും അവിവാഹിതരായ സ്ത്രീകൾ 31.25 പവനു മുകളിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നുമുള്ള നിബന്ധനകൾ നിയമഭേദഗതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പുരുഷന്മാർക്ക് 12.5 പവൻ കൈവശം വയ്ക്കാമെന്നും നിർദ്ദേശമുണ്ട്. ലോക്‌സഭയിൽ നവംബർ 29ന് പാസാക്കിയ നികുതി…

Read More

ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച്‌ 31 വരെ നീട്ടി.

മുംബൈ : ജിയോ യുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച്‌ 31 വരെ നീട്ടിയതായി റിലയന്‍സ് ഇന്ടസ്ട്രീസ്  ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.ഇന്ന് മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആണ് മുകേഷ് അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്.നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്. എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും മുകേഷ്…

Read More

ഇന്നലെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റെര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്തു;ഇന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയും;ഡല്‍ഹി പോലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു;വീണിടം വിദ്യയാക്കി കോണ്‍ഗ്രസ്‌ കാശ് ലെസ് എകോണോമിക്ക് എതിരെ.

ന്യൂഡൽഹി∙ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. രണ്ട് അക്കൗണ്ടുകളിലൂടെയും സംഭ്യേതര സന്ദേശങ്ങളാണ് ചെയ്യുന്നത്. അൽപസമയം മുൻപാണ് രണ്ട് അക്കൗണ്ടുകളിൽ നിന്നും അശ്ലീല കമന്റുകൾ വന്നത്. ഇന്നലെ രാത്രിയും രാഹുലിന്റെ ട്വിറ്റർ ഹാക്ക് ചെയ്തിരുന്നു. അധികം താമസിയാതെതന്നെ സന്ദേശം പിൻവലിക്കുകയായായിരുന്നു. രാഹുലിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പേരും മാറ്റിയിരുന്നു. സംഭവത്തിനു പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്നത്തെ സംഭവവും. സംഭവത്തിൽ രാഹുൽ ഗാന്ധി പൊലീസിൽ പരാതി നല്‍കി. ട്വിറ്റെര്‍ അക്കൗണ്ട്‌ പോലും ഹാക്ക് ചെയ്യപ്പെടുന്ന ഇവിടെ…

Read More

തിരുച്ചിറപ്പള്ളിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 20 പേര്‍ മരിച്ചു.

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളിയിലെ പ്രധാന പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരെ സംബന്ധിച്ചും പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകട സമയത്ത് 24 പേര്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നതയാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

Read More

ക്രിസ്തുമസ് ബുക്കിംഗ് പുനരാരംഭിച്ച് കര്‍ണാടക ആര്‍ ടീ സി;ഡിസംബര്‍ 22 ലേക്ക് ഉള്ള ടിക്കെറ്റുകള്‍ ഇന്ന് ബുക്ക്‌ ചെയ്യാം.

ബെന്ഗലുരു : ക്രിസ്തുമസ് ബുക്കിംഗ് കര്‍ണാടക ആര്‍ ടീ സി പുനരാരംഭിച്ചു,ഡിസംബര്‍ 22 നു ഉള്ള ടിക്കെറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും കൌണ്ടറുകളില്‍ നിന്നും ബുക്ക്‌ ചെയ്യാം. മുന്‍പ് 15 ദിവസം അഡ്വാന്‍സ് ആയി മാത്രമേ കര്‍ണാടക ആര്‍ ടീ സി റിസേര്‍വ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ,പിന്നീടു അത് 30 ദിവസമായി ഉയര്‍ത്തി എന്നാല്‍ ക്രിസ്തുമസ് നാട്ടില്‍ പോകാന്‍ ആവശ്യമായ ടിക്കെറ്റുകള്‍ ബുക്കിംഗ് ആരംഭിക്കേണ്ട ദിവസം കര്‍ണാടക ആര്‍ ടീ സി റിസര്‍വേഷന്‍ ആരംഭിച്ചിരുന്നില്ല,എന്ന് മാത്രമല്ല ഇന്നലെ വരെ ഡിസംബര്‍ 19 നു ഉള്ള ടിക്കറ്റ്‌…

Read More
Click Here to Follow Us