മെട്രോ സ്മാർട് കാർഡ് റീചാർജിന് ഇന്നു മുതൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; യാത്ര ടിക്കറ്റിന് കാശു തന്നെ കൊടുക്കണം.

ബെംഗളൂരു :  പ്രധാനമന്ത്രിയുടെ  നോട്ടുപിൻവലിക്കലിന് ശേഷം കുടുതൽ  ജനങ്ങൾ  പ്ലാസ്റ്റിക്  കറൻസിയിലേക്ക്  തിരിയുന്ന  കാഴ്ചയാണ്  നമുക്ക്  കാണാൻ  കഴിയുന്നത്, കയ്യിൽ  കാശില്ലാത്തതിന്റെ  പേരിൽ  നമ്മ  മെട്രോ  യാത്രക്കുള്ള  സ്മാർട്  കാർഡ്  റീചാർജ്  ചെയ്യാൻ  സാധിക്കാത്തവർ  വിഷമിക്കേണ്ട. ക്രെഡിറ്റ് -ഡെബിറ്റ്  കാർഡുകൾ  ഉപയോഗിച്ച്  ഇന്നു  മുതൽ  നമ്മ  മെട്രോ  കാർഡുകൾ  റീചാർജ്  ചെയ്യാം.ഇതിനായി  നമ്മ  മെട്രോയുടെ  എല്ലാ  സ്‌റ്റേഷനുകളിലും  സ്വാപ്പിംഗ്  മെഷീനുകൾ  തയ്യാറായി  കഴിഞ്ഞു. കഴിഞ്ഞ  രണ്ടു ദിവസമായി  പരീക്ഷണാടിസ്ഥാനത്തിൽ  പ്രവർത്തി പ്പിച്ചു  നോക്കി  ഉറപ്പു വരുത്തിക്കഴിഞ്ഞു. ഇന്നു മുതൽ  യാത്രക്കാർക്ക്  ഇതിന്റെ  സേവനം  ഉപയോഗിക്കാം.…

Read More

എല്ലാം അംബാനിയെയും അദാനിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നു രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എയായ ഭവാനി സിങ് രജാവത്.

ജെയ്പൂര്‍:  500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം വ്യവസായ ഭീമന്‍മാരായ അംബാനിയെയും അദാനിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ഭവാനി സിങ് രജാവത്. അത് കൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചുവെന്നും ഭവാനി സിങ്ങ് പറഞ്ഞു. എം.എല്‍.എ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുതിയ കറന്‍സി മൂന്നാംകിടയാണെന്നും ഇതില്‍ തട്ടിപ്പുണ്ടെന്നും എം.എല്‍.എ ടേപ്പില്‍ പറയുന്നു. ആവശ്യത്തിന് നോട്ടടിക്കാതെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നും നട്ടപാതിരയ്ക്ക് പെട്രോള്‍ വിലകൂട്ടുന്നതും കുറയ്ക്കുന്നതും പോലെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും എം.എല്‍.എ പറയുന്നു.   രാജസ്ഥാനിലെ കോട്ട…

Read More

ഒരാഴ്ചക്കുള്ളില്‍ രാജ്യത്തെ പകുതി എ.ടി.എമ്മുകളും പ്രവര്‍ത്തന സജ്ജം.

മുംബൈ: രാജ്യത്തെ പകുതി എടിഎമ്മുകള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. അക്കൗണ്ടുകള്ളവര്‍ക്ക് കയ്യില്‍ മഷി പുരട്ടാതെ പണം നല്‍കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി. പുതിയ 2000 രൂപയും 500 രൂപയും വയ്ക്കുന്നതിനായി എടിഎമ്മുകള്‍ പുനക്രമീകരിക്കുന്ന നടപടി സജീവമാണെന്നും ഒരാഴ്ചക്കുള്ളില്‍ രാജ്യത്തെ പകുതി എടിഎമ്മുകളും സജ്ജമാകുമെന്നും ആര്‍ബിഐ അറിയിച്ചു. ഒരു ദിവസം 12,500 എടിഎമ്മുകള്‍ വീതം പുനക്രമീകരിക്കും. പാന്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിക്കാത്തവര്‍ 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍കാര്‍ഡ് നല്‍കണം. കഴിഞ്ഞ ഒരാഴ്ചയില്‍ ഒന്നര ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് എസ്ബിഐ അറിയിച്ചു.…

Read More

സക്കീര്‍ ഹുസൈന്‍ കീഴടങ്ങി.

കൊച്ചി: ക്വട്ടേഷൻ കേസില്‍ പ്രതിയായ  സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയെന്ന് സൂചന . സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലാണ് കീഴടങ്ങിയത് . വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ ഒളിവിലായിരുന്നു. മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ചാണ് സക്കീര്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിയത്. എന്നാല്‍ സക്കീര്‍ കീഴടങ്ങിയെന്ന വിവരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനെന്ന പേരില്‍ പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍. വ്യവസായി ജൂബി പൗലോസിന്റെ പരാതിയിലാണ് സിപിഎം…

Read More

വന്‍കിടക്കാരുടെ കടം എഴുത്തിതള്ളിയിട്ടില്ല,നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്:അരുണ്‍ ജെയ്റ്റലി

ന്യൂഡല്‍ഹി: വന്‍കിടക്കാരുടെ കടം എഴുത്തിതള്ളിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി രാജ്യസഭയെ അറിയിച്ചു. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും കടം എഴുതിത്തള്ളിയെന്ന വാര്‍ത്തയോട് പ്രതികരിക്കവേ ധനമന്ത്രി വ്യക്തമാക്കി. അതേസമയം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷകക്ഷികള്‍ ഉയര്‍ത്തിയത്. നോട്ട് അസാധുവാക്കയിത് മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞത്. നോട്ട് അസാധുവക്കല്‍ മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞത്. നോട്ട് അസാധുവക്കല്‍ മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകകള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ സംയുക്തപാര്‍ലമെന്റസമിതിക്ക് രൂപം നല്‍കണമെന്ന് ജെഡിയു എംപി ശരത് യാദവ് ആവശ്യപ്പെട്ടു.

Read More

കർണാടക മുൻ മന്ത്രി ഗലി ജനാർദ്ദൻ റെ‍ഡ്ഡി മകളുടെ വിവാഹം നടത്തുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നു.

ബംഗലൂരു: 500 കോടി രൂപയിലധികം ചെലവഴിച്ച് കർണാടക മുൻ മന്ത്രി ഗലി ജനാർദ്ദൻ റെ‍ഡ്ഡി മകളുടെ വിവാഹം നടത്തുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നു. ആഡംബര വിവാഹത്തിനുള്ള പണത്തിന്റെ ഉറവിടത്തെക്കുറിച്ചും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നുമാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. ബംഗലൂരുവിലെ അഭിഭാഷകനായ ടി നരസിംഹ മൂര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദായനികുതിവകുപ്പിന്റെ അന്വേഷണം. ഇത്രയും ആഡംബരത്തോടെ വിവാഹം നടത്താനുള്ള പണത്തിന്റെ ഉറവിടം എന്താണെന്നും വന്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നരസിംഹ മൂര്‍ത്തി ആദായനികുതി വകുപ്പിന് നല്‍കിയ നാലു പേജുള്ള  പരാതിയില്‍ പറയുന്നു. അതേസമയം, ആഡംബര…

Read More

മല്യ അടക്കമുള്ള വരുടെ 7016 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതി തള്ളുന്നു.

ഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടി രൂപയുടെ കടം എഴുതി തള്ളുന്നു. കോടികളുടെ കടമെടുത്ത് തിരിച്ചടക്കാത്ത നൂറ് പേരിൽ 63 പേരുടെ വായ്പകളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത്. ഇതിൽ കിംഗ്ഫിഷർ ഉടമ വിജയ് മല്യയുടെ വായ്പകളും ഉൾപെടുന്നു. 63 പേരുടെ വായ്പാ കുടിശ്ശിക പൂര്‍ണമായും 31 പേരുടേത് ഭാഗികമായുമാണ് എഴുതി തള്ളാന്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. ആറു പേരുടെ വായ്പാ കുടിശ്ശിക കിട്ടാകടമായി കണക്കാക്കും. 2016 ജൂണ്‍ 30വരെ 48000 കോടി രൂപയുടെ വായ്പാ കുടിശ്ശിക…

Read More

കന്നഡ സിനിമയിലേക്ക് വീണ്ടും വരുന്നു ലാലേട്ടന്‍;ഇത്തവണ ഉപേന്ദ്രക്കൊപ്പം.

മലയാളത്തിലെ പുലിമുരുകനും തെലുങ്കിലെ രണ്ട് സിനിമകളടക്കമുള്ള വിജയചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ വീണ്ടും അന്യഭാഷയിലേക്കെന്ന് സൂചന. അടുത്തതായി കന്നഡ ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കാനൊരുങ്ങുന്നത്. കന്നഡ സൂപ്പർതാരം ഉപേന്ദ്രയ്ക്കൊപ്പമെത്തുന്ന ചിത്രത്തിന് കണ്ണേശ്വര എന്നാണ് പേരിട്ടിരിക്കുന്നത്. നാഗണ്ണയാണ് സംവിധാനം. വേദികയാണ് നായികയാവുന്നത്. കന്നഡയ്ക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്.അടുത്ത വർഷം ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. നാഗണ്ണ ഉപേന്ദ്ര കൂട്ടുകെട്ടിൽ കന്നഡയിൽ ഒട്ടേറേ ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. കുടുംബ ,ഗൗരമ്മ എന്നിവയാണ് അവയിൽ ചിലത്. അക്ഷയ് കുമാറും മനോജ് വാജ്പീയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച…

Read More

കോഴിക്കോട്-ബെന്ഗലൂരു കേരള ആര്‍ ടിസി ബസ്‌ ,നഞ്ചന്‍ ഗോട് വച്ചു അപകടത്തില്‍ പെട്ടു.

ബെന്ഗളൂരു: ഇന്നലെ വൈകുന്നേരം 9 മണിക്ക് കോഴിക്കോട് നിന്ന് ബെന്ഗലൂരുവിലെക് പുറപ്പെട്ട കേരള ആര്‍ ടീ സിയുടെ “സൂപ്പര്‍ എക്സ്പ്രെസ്സ് എയര്‍ ബസ്‌ ” കര്‍ണാടക അതിര്‍ത്തിയിലെ നഞ്ചന്‍ഗോട് വച്ചു അപകടത്തില്‍ പെട്ടു. ഇന്നലെ രാത്രി രണ്ടരയോടെയാണ് സംഭവം.KL-15,A1575 എന്നാ ബസ്‌ അപകടത്തില്‍ പെട്ടത്.

Read More

ഇന്ന് പാലസ് ഗ്രൗണ്ടിൽ 500 കോടിയുടെ വിവാഹം; 17കോടിയുടെ വിവാഹ സാരി,90 കോടിയുടെ ആഭരണങ്ങൾ; 30000 പേർക്ക് ക്ഷണം, 15 ആഡംബര മുറികൾ;15 ഹെലിപാഡുകൾ..

ബെംഗളൂരു :  വിവാദ വ്യവസായിയും  മുൻ മന്ത്രിയുമായ  ജനാർദ്ധന റെഡ്ഡിയുടെ മകൾ  ബ്രാഹ്മണിയുടെ ആഡംബര വിവാഹം ഇന്ന്. പാലസ്  ഗ്രൗണ്ടിലെ  36  ഏക്കറിലായി 500  കോടിയോളം  രൂപ  ചെലവിട്ട്, വിജയനഗര സാമ്രാജ്യത്തിന്റെ  പാരമ്പര്യം  വിളിച്ചോതുന്ന  കൊട്ടാരതുല്യമായ  വേദിയാണ്  ഒരുക്കിയിരിക്കുന്നത്. അഞ്ചു ദിവസത്തെ  വിവാഹ ചടങ്ങുകൾ  കഴിഞ്ഞ  12 ന്  ആരംഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലും  തുർക്കിയിലും  സ്വർണ  ഖനിയുള്ള, ദുബായ്  ആസ്ഥാനമായി  പ്രവർത്തിക്കുന്ന  വ്യാപാരി  രാജീവ് റെഡ്ഡിയാണ് വരൻ. 17 കോടി രൂപയുടെ  വിവാഹ സാരിയും  90  കോടി  രൂപയുടെ  ആഭരണങ്ങളുമാണ്  വധു  അണിയുന്നത്. പടുകുറ്റൻ  കമാനങ്ങളും…

Read More
Click Here to Follow Us