ഡല്‍ഹി : അഞ്ഞൂറ് ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ ഇ-ടിക്കറ്റ് ബുക്കിങ്ങിന് അടുത്തമാസം 31വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയതായും ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നും കേന്ദ്ര ധനസെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നോട്ട് പ്രിതിസന്ധിമൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം വിതരണം ചെയ്യും. കര്‍ഷകരെയും ഇ…
Read MoreMonth: November 2016
ഔട്ടെര്‍ റിംഗ് റോഡില്‍ ഉള്ള കമ്പനികളുടെ “പൊതുഗതാഗത” സംവിധാനം വരുന്നു;മെമ്പര്‍മാരായ 40 കമ്പനികളില്‍ ഏതിന്റെ ബസിലും നിങ്ങള്ക്ക് കയറാം;മൊബൈല്‍ അപ്പുമായും ബന്ധിപ്പിച്ചേക്കും.
ബെന്ഗളൂരു : പുതിയ ചിന്തകള്‍ക്കും കൂട്ടായ പ്രവര്‍ത്തങ്ങള്‍ക്കും എന്നും വിളനിലമാണ് ബെന്ഗളൂരു,എത്രയോ സ്റ്റാര്‍ട്ട് അപ് കള്‍ ഇന്‍ഫോസിസ്,വിപ്രോ പോലുള്ള കമ്പനികള്‍.പക്ഷെ നഗരം വളര്‍ന്നപ്പോള്‍ ഇപ്പോളുള്ള ഗതാഗത സംവിധാനം തികയാതെ വന്നു.മെട്രോ പോലുള്ള സംവിധാനങ്ങള്‍ ഇപ്പോഴും സാധാരണക്കാരുടെ നഗര യാത്രയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.ഓരോ കമ്പനികളും അവരുടെ സ്വന്തം ബസുകളും കാബുകളും ഉപയോഗിക്കുന്നുണ്ട് എങ്കിലും നഗരത്തിലെ ട്രാഫിക് കൊണ്ട് പലപ്പോഴും സമയത്തില്‍ ജോലിചെയ്യുന്ന സ്ഥലത്ത് എത്താന്‍ കഴിയാറില്ല. ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ആണ് 40 കമ്പനികള്‍ മെമ്പര്‍മാര്‍ ആയിട്ടുള്ള ഔട്ടെര്‍ റിംഗ് റോഡ് കമ്പനീസ്…
Read Moreഡോ:ബാലമുരളീ കൃഷ്ണ അന്തരിച്ചു.അരങ്ങൊഴിഞ്ഞത് കര്‍ണാടക സംഗീതത്തിന്റെ കുലപതി.
കര്‍ണാടക: കര്‍ണാടക സംഗീത കുലപതി ഡോ മുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖംകാരണം കുറച്ച് നാളായി കിടപ്പിലായിരുന്നു അദ്ദേഹം. 1930 ജൂലയ് ആറിനാണ് ബാല മുരളി കൃഷ്ണ ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍തന്നെ ബാലമുരളി കൃഷ്ണ സംഗീതത്തില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. മംഗലപ്പള്ളി മുരളീകൃഷ്ണ എന്നായിരുന്നു മുഴുവന്‍ പേര്.
Read Moreബാഹുബലി-2 ചോര്‍ന്നു;വീഡിയോ ഇവിടെ കാണാം.
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി: ദ കണ്‍ക്ലൂഷനിലെ യുദ്ധരംഗങ്ങള്‍ ചോര്‍ന്നു. പ്രഭാസും അനുഷ്‌കയും ഉള്‍പ്പെട്ട രംഗങ്ങളില്‍ ദേവസേനയുടെ യും ബാഹുബലിയുടെയും യൗവനകാലമാണ് കാണിക്കുന്നത്. വിഷ്വല്‍ ഇഫക്ട് ചേര്‍ക്കാത്ത രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ എഡിറ്റിങ് ടേബിളില്‍ നിന്നാണ് നിന്നാണ് ചോര്‍ന്നിരിക്കുന്നത്. ഇതാദ്യമായല്ല ബാഹുബലിയുടെ ദൃശ്യങ്ങള്‍ ചോരുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളിലേതെന്നുകരുതുന്ന ഏതാനും ചിത്രങ്ങള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. കടുത്ത മുന്‍ കരുതലുകള്‍ എടുത്തിട്ടും ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ചോരുന്നത് സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Moreഎം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം: ഉടുമ്പൻചോല എംഎൽഎയും ചീഫ് വിപ്പുമായ എം എം മണി സംസ്ഥാനത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ പി സദാശിവം എം എം മണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം എം മണി ഇ പി ജയരാജൻ രാജിവച്ച ഒഴിവിലാണു മന്ത്രിസഭയിലേക്ക് എത്തുന്നത്. പ്രതിപക്ഷനേതാക്കൾ എംഎൽഎമാർ തുടങ്ങി നിരവധിപേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. എം എം മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയും കുടുംബാംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഉടുമ്പൻചോലയിൽ നിന്നാണ് മണി നിയമസഭയിലേക്ക്…
Read Moreകര്‍ണാടക ആര്‍ ടീ സി യുടെ ക്രിസ്തുമസ് ബുക്കിംഗ് ഇന്ന് രാത്രി ആരംഭിക്കും.
ബെന്ഗളൂരു : ക്രിസ്തുമസ് നു നാട്ടില്‍ പോകാല്‍ ടിക്കറ്റ് വേണമങ്കില്‍ ഇന്ന് രാത്രി 12 നു ശേഷം ഒന്ന് ശ്രമിച്ചു നോക്കാം ചെയ്തു നോക്കാം,കര്‍ണാടക ആര്‍ ടീസി യുടെ ബുക്കിംഗ് ഇന്ന് രാത്രി ആരംഭിക്കും. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തിരക്ക് ഉള്ള ദിവസമാകും ഡിസംബര്‍ 23 തീയതി വെള്ളിയാഴ്ച.ഇപ്രാവശ്യം ക്രിസ്തുമസ് ഞായറാഴ്ചയാണ് വരുന്നത്. മുന്‍പ് 15 ദിവസം മുന്‍പ് മാത്രം ആണ് കര്‍ണാടക ആര്‍ ടീ സിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നത്,ഇപ്പോള്‍ 30 ദിവസം മുന്‍പ് തന്നെ കര്‍ണാടക ആര്‍ ടീ…
Read Moreതലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിനെ വധിച്ചത് താനുൾപ്പെട്ട സംഘമാണെന്ന മൊഴി, പൊലീസ് മൂന്നാംമുറ ഉപയോഗിച്ച് പറയിപ്പിച്ചതാണെന്ന് ജയിലിലുള്ള ആർ.എസ്.എസ് പ്രവർത്തകൻ സുബീഷ്.
കണ്ണൂര്‍ : തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിനെ വധിച്ചത് താനുൾപ്പെട്ട സംഘമാണെന്ന മൊഴി, പൊലീസ് മൂന്നാംമുറ ഉപയോഗിച്ച് പറയിപ്പിച്ചതാണെന്ന് ജയിലിലുള്ള ആർ.എസ്.എസ് പ്രവർത്തകൻ സുബീഷ് പറഞ്ഞതായി മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം പതിനേഴിന് രാത്രി കസ്റ്റഡിയിലെടുത്ത് നേരെ കൊണ്ടുപോയത് അഴീക്കൽ ഭാഗത്തെ ഏതോ പൊലീസ് സ്റ്റേഷനിലേക്കാണ്. അവിടെ കൊണ്ടുപോയ തന്നെ തലകീഴായി കെട്ടിത്തൂക്കി മുഖത്ത് നിരന്തരമായി ഉപ്പുവെള്ളമൊഴിച്ചു. കണ്ണൂർ ഡിവൈ. എസ്. പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ മൂന്നാം മുറ പ്രയോഗത്തോടെ അബോധാവസ്ഥയിലായ തനിക്ക് പിറ്റെദിവസമാണ് ബോധം വീണത്. പിന്നീട്…
Read Moreഒരു കോടി രൂപ വരെയുള്ള വായ്പകളുടെ തിരിച്ചട് കാലാവധി 60 ദിവസം കൂടി നീട്ടി.
ന്യൂഡല്‍ഹി: ഒരു കോടി രൂപ വരെയുള്ള വായ്പകളുടെ തിരിച്ചട് കാലാവധി 60 ദിവസം കൂടി നീട്ടിയതായി ആർബിഐ അറിയിച്ചു. എടിഎമ്മിൽ നിന്നും ദിവസവും പിൻവലിക്കാനുള്ള തുക ഉടൻ വർദ്ധിപ്പിക്കില്ലെന്നും ആർ ബി ഐ വ്യക്തമാക്കി.കർഷകർക്ക് വിത്തുകൾ വാങ്ങുന്നതിന് പഴയ 500 രൂപ ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഒരു കോടി രൂപ വരെയുള്ള വീട് വയ്പ കാർ വായ്പ കാർഷിക വായ്പ തുടങ്ങിയവയുടെ തിരിച്ചടവിന് 90 ദിവസം നേരത്തെ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ രണ്ട് മാസം കൂടി നീട്ടിയത്. ആകെയുള്ള രണ്ടര ലക്ഷം എടിഎമ്മുകളിൽ മുക്കാൽഭാഗവും…
Read Moreഎംഎം മണി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: എംഎം മണി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും . വൈകിട്ട് 4.30ന് രാജ്ഭവനില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ് . ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും . സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും . വൈദ്യുതി വകുപ്പായിരിക്കും എംഎംമണിക്ക് ലഭിക്കുക . സഹകരണവും ടൂറിസവും കടകംപള്ളി സുരേന്ദ്രനും വ്യവ്യസായവും കായിക യുവജനക്ഷേമവും എ സി മൊയ്ദീനുമായിരിക്കും . ഇതു സംബന്ധിച്ച ഉത്തരവും ഇന്നിറങ്ങും .
Read Moreകാന്‍പൂര്‍ ട്രെയിന്‍ അപകടം മരിച്ചവരുടെ എണ്ണം 143 ആയി;രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് പാറ്റ്‌ന ഇന്‍ഡോര്‍ എക്‌സപ്രസ് പാളം തെറ്റിയുള്ള അപകടത്തില്‍ മരിച്ചവരുടെ എണ്ണം 143 ആയി. ഞായറാഴ്ച പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ നഗരത്തിലായിരുന്നു അപകടം. നാല് എ.സി. കോച്ചുകളടക്കം ട്രെയിനിന്റെ 14 ബോഗികളാണ് അപകടത്തിൽപ്പെട്ടത് . ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടന്നു വന്നിരുന്ന രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായിരുന്നു കാണ്‍പൂരിലേത്. പുലര്‍ച്ചെ 3.10നാണ് അപകടം നടന്നതെങ്കിലും ആറു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. പ്രധാനപാതയിലേക്കുള്ള…
Read More