ബെന്ഗളൂരു : നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രതിഷേധിച്ചു ഒരു വിഭാഗം പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന ഭാരത ബന്ദ് നഗര ജീവിതത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഇടതു കക്ഷികള്‍,തൃണമൂല്‍ കോണ്‍ഗ്രസ്,ആം ആത്മി പാര്‍ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ആണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്,എന്നാല്‍ കോണ്‍ഗ്രെസ് പാര്‍ടി ബന്ദില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.ഇപ്പോള്‍ ആകെ ബുദ്ധിമുട്ടിലായിരിക്കുന്ന ജനങ്ങളെ ഒരു ബന്ദ് നടത്തി കൂടുതല്‍ ബുധിമുട്ടിലാക്കാന്‍ ഇല്ല എന്നാണ് കൊണ്ഗ്രെസ് ന്റെ അഭിപ്രായം.
കര്‍ണാടകയില്‍ പ്രത്യേകിച്ച് ബെന്ഗലൂരുവില്‍ ഇടതു പക്ഷ കക്ഷികളും ആം ആത്മി പാര്‍ട്ടിയും അത്രത്തോളം ശക്തരല്ല ,അതുകൊണ്ട് തന്നെ ഈ ബന്ദ് നഗര ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്.കര്‍ണാടകയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാന ഭരണ കക്ഷിയായ കോണ്‍ഗ്രസ് ,കേന്ദ്രം ഭരിക്കുന്ന ബി ജെ പി എന്നിവരും ജനതാദള്‍ എസും ആണ്.പ്രധാന കക്ഷികള്‍ ബന്ദിനെ അനുകൂലിക്കാത്തത് കൊണ്ട് ബന്ദ് ജനജീവിതത്തെ ബാധിക്കില്ല എന്ന് വിലയിരുത്തപെടുന്നു.ജനതാദള്‍ എസ് ബന്ദിനെ പിന്തുണക്കുന്നില്ല.കോണ്‍ഗ്രെസ് നാളെ “ആക്രോശ ദിവസ്” ആയി ആഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്.
മാത്രമല്ല ബി എം ടി സി ,കെ എസ് ആര്‍ ടി സി , മെട്രോ തുടങ്ങിയവ സാധാരണ രീതിയില്‍ സര്‍വീസ് നടത്തും എന്ന് അത് മായി ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചിട്ടുണ്ട്.എന്നാല്‍ ഏതെങ്കിലും രൂപത്തിലുള്ള ആക്രമണ സംഭവങ്ങള്‍ക്ക് ഉണ്ടായാല്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സധ്യത ഉണ്ട്.
എന്നാല്‍ കേരളത്തില്‍ “ഹര്‍ത്താല്‍ “എല്ലാ പ്രവശ്യത്തെയും പോലെ ജന ജീവിതത്തെ സാരമായി ബാധിക്കാന്‍ തന്നെയാണ് സാധ്യത.സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി നടത്തുന്ന ഒരു സമരം ഏതു വിധത്തിലും വിജയിപ്പിക്കുക എന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ കൂടി ആവശ്യം ആകുമ്പോള്‍ ഏതു വിധേനയും ഹര്‍ത്താല്‍ വിജയകരമാകാന്‍ ആണ് സാധ്യത.
തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി ബാംഗ്ലൂര്‍ യുനിവേഴ്സിറ്റി അറിയിച്ചു.സ്കൂളുകള്‍ എല്ലാം പ്രവര്‍ത്തിക്കാന്‍ ആണ് സാധ്യത,കാവേരി സമരങ്ങള്‍ കാരണം ഇതുവരെ തന്നെ കുറെ പ്രവൃത്തി ദിനങ്ങള്‍ നഷ്ട്ടമായിട്ടുണ്ട്.ബാങ്കുകള്‍ ,പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
സാധാരണ ഐ ടി കമ്പനികള്‍ ഇതുവരെ ആര്‍ക്കും അവധി ഉണ്ട് എന്ന് അറിയിച്ചു നോടിസ് നല്‍കിയിട്ടില്ല.ഹോട്ടെല്‍ സംഘടനകളും ബന്ദിനെ അനുകൂലിക്കുന്നില്ല.ഓട്ടോ ടാക്സി സാധാരണ പോലെ പ്രവര്‍ത്തിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.