നിലമ്പൂര്‍ ഏറ്റുമുട്ടല്‍:ഭരണകൂട ഭീകരതയോ ?

കോഴിക്കോട്: നിലമ്പൂരിലേത് ഏറ്റുമുട്ടല്‍ കൊലയല്ലെന്ന സംശയം ബലപ്പെടുന്നു. ഒളിത്താവളം വളഞ്ഞ് പോലീസ് മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുകയായിരുന്നു എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ട കുപ്പു ദേവരാജന്‍റെ സഹോദരന്‍ ബാബു ദേവരാജും പ്രതികരിച്ചു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ബാബു ദേവരാജ് പ്രതികരിച്ചു. ഇത്തരം സംഭവങ്ങളില്‍ വെടിവച്ച് കൊല്ലുകയല്ല, കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ബാബു ദേവരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏറ്റുമുട്ടല്‍ മൂലമാണ് മരിച്ചത് എങ്കില്‍ പോലീസ് ഭാഗത്ത് ആര്‍ക്കും പരിക്ക് പറ്റാത്തത് എന്താണ് എന്നാണ് ഗ്രോ വാസു അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തിടുക്കത്തില്‍ സംഭവസ്ഥലത്ത് നിന്നും പോലീസ്…

Read More

ഹരിയാനയിലെ ഹിസാറില്‍ നിന്നും നാഗാലാ‌‍ന്‍ഡിലേക്ക് 4 വിമാനങ്ങളില്‍ കടത്തിയ 18 കോടി ആരുടേത് ?

ഡല്‍ഹി : ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട്   പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിന് ശേഷം വിമാനമാര്‍ഗം വഴി 18 കോടിയോളം രൂപ നാഗാലാന്റിലേക്ക് കത്തിയതായി റിപ്പോര്‍ട്ടുകള്‍. ഹരിയാനയില്‍ നിന്ന് നാല് ചാര്‍ട്ടേഡ് ജെറ്റ് വിമാനങ്ങളിലായി കടത്തിയ കോടിക്കണക്കിന് രൂപകള്‍ പ്രമുഖ വ്യവസായിയുടേതാണെന്ന് ‘ദ ഹഫിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയനയിലെ വ്യാവസായിക നഗരമായ ഹിസാറില്‍ നിന്നാണ് ജെറ്റ് വിമാനത്തില്‍ പണം കടത്തിയതെന്നാണ് ദ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. നാഗാലാന്റിലേക്കാണ് നാല് ജെറ്റുകളിലായി 18 കോടിയോളം രൂപ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നാഗാലാന്റില്‍ നികുതി…

Read More

ആ രക്ത താരകം മിഴി പൂട്ടി;ഫിദല്‍ കാസ്ട്രോ ഇനി ഓര്‍മ മാത്രം.

ക്യൂബയിലെ പ്രശസ്ത കമ്യൂണിസ്റ്റ് വിപ്ലവകാരി ഫിദൽ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ വിപഌവപ്പോരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട കാസ്‌ട്രോയുടെ മരണം ക്യൂബൻ ടെലിവിഷനാണ് സ്ഥിരീകരിച്ചത്. കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന, കാസ്‌ട്രോ ക്യൂബയുടെ ചരിത്രം തന്നെ മാറ്റി മറിച്ച ഭരണാധികാരിയായിരുന്നു. 1926 ഓഗസ്റ്റ് 13-നു ജനിച്ചു. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡൽ അധികാരത്തിലെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും…

Read More

കേരള ബ്ലാസ്റ്റേര്‍സിന് സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ നാലാം വിജയം.

കൊച്ചി: കേരള ബ്ലാസ്റ്റേര്‍സിന് കൊച്ചിയിലെ തട്ടകത്തില്‍ തുടര്‍ച്ചയായ നാലാം വിജയം. നിര്‍ണ്ണായകമായ മത്സരത്തില്‍ ഒന്നിന് എതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേര്‍സിന്‍റെ വിജയം. നാസോണും, മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് കേരളത്തിനായി ഗോളുകള്‍ നേടി. പൂനെയുടെ ആശ്വസഗോള്‍ നേടിയത് റോഡ്രിഗസ് ആണ്. വിജയത്തോടെ കേരളം പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി. സെമി ഉറപ്പിക്കാന്‍ വിജയം ഇരുടീമുകള്‍ക്കും അനിവാര്യമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ദയനീയമായി തകര്‍ന്നടിഞ്ഞ ബ്ലാസ്റ്റേഴ്സിന് പരിക്ക് മാറി മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ടീമില്‍ എടുത്താണ് മത്സരം ആരംഭിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് ഏഴാം…

Read More
Click Here to Follow Us