തൊടുപുഴ : ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പ്രായത്തിന്റെ പ്രശ്നമാണ് രാജഗോപാലിന്. കേരളീയ ജനതയ്ക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി പറഞ്ഞു. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ‘‘മോദിയുടെ നോട്ട് അസാധുവാക്കലിനെ ആരെല്ലാമാണ് ന്യായീകരിക്കുന്നത്. മോഹൻലാലും ന്യായീകരിച്ചിരിക്കുകയാണ് എനിക്ക് ആരാധനയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. പക്ഷേ, അങ്ങേരീ വട്ടുകേസിനു കൂട്ടുനിന്നല്ലോയെന്നു വിചാരിച്ചിട്ട് എനിക്ക് വലിയ സങ്കടം വന്നു. പുള്ളിക്ക് കള്ളപ്പണമുണ്ട് ഇഷ്ടം പോലെ. രാജ്യത്തു മുഴുവനും തീയറ്ററുകളും വച്ച് നല്ല സുഖസൗകര്യം. എന്തു മണ്ണാങ്കട്ടയ്ക്കാണെങ്കിലും തൊടുപുഴയിൽ വരെ പണിതുവച്ചിരിക്കുകയാണ്. അയാൾക്കെന്നാണ് മുടക്ക്?.…
Read MoreDay: 23 November 2016
ജമ്മുകശ്മീരിലെ മച്ചിലില്‍ മൂന്ന് ബിഎസ്എഫ് ജവാന്‍മാരെ വധിച്ച പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി.
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ മച്ചിലില്‍ മൂന്ന് ബിഎസ്എഫ് ജവാന്‍മാരെ വധിച്ച പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. അതേസമയം ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയെന്ന റിപ്പോര്‍ട്ട് പാകിസ്ഥാന്‍ തള്ളി. ഇന്നലെയാണ് ജമ്മുകശ്മീരിലെ മച്ചില്‍ മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം മൂന്ന് ബിഎസ്എഫ് ജവാന്മാരെ വധിക്കും ജോധ്പൂര്‍ സ്വദേശിയായ ജവാന്‍ പ്രഭുസിംഗിന്റെ മൃതദേഹം തലയറുത്ത് വികൃതമാക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഇന്നും പൂഞ്ച്, ബിംബര്‍ഗാലി, കൃഷ്ണഗാട്ടി, നൗഷേര മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിന് ശേഷമാണ്…
Read Moreവടക്കാഞ്ചേരി പീഡനം;തെളിവില്ല.
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ മതിയായ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ്. പീഡനം നടന്നതായി പറയുന്ന വീട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീയതിയിലും വ്യക്തതയില്ല. അതുകൊണ്ടുതന്നെ നിയമ സാധുത പരിശോധിച്ചശേഷമെ അന്വേഷണം ആരോപണവിധേയരിലേക്ക് എത്തൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പടെ നാലുപേര്‍ ആരോപണ വിധേയരായ കേസിലാണ് അന്വേഷണം പ്രതിസന്ധിയിലായിരിക്കുന്നത്. വേണ്ടത്ര തെളിവ് ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നാലംഗ സംഘം ബലാത്സംഗം ചെയ്തു എന്നാണ് പരാതിയിലുള്ളത്. അന്വേഷണസംഘത്തോടും മജിസ്ട്രേറ്റിന് മുന്നിലും യുവതി മൊഴി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ തെളിവെടുപ്പില്‍ പീഡനം…
Read Moreലോകം സ്വാധീനിച്ച 100 വനിതകളില്‍ സണ്ണി ലിയോണിന്റെ പേര് മാധ്യമങ്ങള്‍ കൊണ്ടാടുമ്പോള്‍;യഥാര്‍ത്ഥ ഹീറോയിന്‍ ആയി കര്‍ണാടകയുടെ സ്വന്തം”സാലുമരാട തിമ്മക്ക”.
ബെന്ഗളൂരു : ലോകത്ത് ഏറ്റവും സ്വാധീനമുള്ള നൂറു വനിതകളെ ബി ബി സി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ മുന്‍ “പൊണ് സ്റ്റാറും” ഇപ്പോഴത്തെ ബോളിവുഡ് സിനിമനടിയുമായ സണ്ണി ലിയോണിന്റെ പേര് വന്നു എന്നതാണല്ലോ ഇപ്പോഴത്തെ ഒരു പ്രധാന വാര്‍ത്ത.എന്നാല്‍ ഇത്തരം വാര്‍ത്ത കൊണ്ട് പ്രധാന മാധ്യമങ്ങള്‍ വരെ മറക്കുന്നത് യഥാര്‍ത്ഥ നിസ്വാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്ന,പച്ച മനുഷ്യരെ കുറിച്ചുള്ള വിവരങ്ങള്‍ ആണ്. അതേ ഈ ലിസ്റ്റില്‍ കര്‍ണാടകയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ “സാലുമരാട” തിമ്മക്കയും ഉണ്ട്.ഇപ്പോള്‍ 105 വയസ്സുള്ള തിമ്മക്കക്ക് സ്വന്തം ഗ്രാമവാസികള്‍ തന്നെയാണ് തന്റെ…
Read Moreഓണ്‍ലൈന്‍ ബൂക്കിങ്ങിന് സര്‍വീസ് ചാര്‍ജില്‍ ഇളവ്;നബാര്‍ഡ് വഴി 21000 കോടി രൂപ;പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇങ്ങനെ.
ഡല്‍ഹി : അഞ്ഞൂറ് ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ ഇ-ടിക്കറ്റ് ബുക്കിങ്ങിന് അടുത്തമാസം 31വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയതായും ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നും കേന്ദ്ര ധനസെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നോട്ട് പ്രിതിസന്ധിമൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം വിതരണം ചെയ്യും. കര്‍ഷകരെയും ഇ…
Read Moreഔട്ടെര്‍ റിംഗ് റോഡില്‍ ഉള്ള കമ്പനികളുടെ “പൊതുഗതാഗത” സംവിധാനം വരുന്നു;മെമ്പര്‍മാരായ 40 കമ്പനികളില്‍ ഏതിന്റെ ബസിലും നിങ്ങള്ക്ക് കയറാം;മൊബൈല്‍ അപ്പുമായും ബന്ധിപ്പിച്ചേക്കും.
ബെന്ഗളൂരു : പുതിയ ചിന്തകള്‍ക്കും കൂട്ടായ പ്രവര്‍ത്തങ്ങള്‍ക്കും എന്നും വിളനിലമാണ് ബെന്ഗളൂരു,എത്രയോ സ്റ്റാര്‍ട്ട് അപ് കള്‍ ഇന്‍ഫോസിസ്,വിപ്രോ പോലുള്ള കമ്പനികള്‍.പക്ഷെ നഗരം വളര്‍ന്നപ്പോള്‍ ഇപ്പോളുള്ള ഗതാഗത സംവിധാനം തികയാതെ വന്നു.മെട്രോ പോലുള്ള സംവിധാനങ്ങള്‍ ഇപ്പോഴും സാധാരണക്കാരുടെ നഗര യാത്രയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.ഓരോ കമ്പനികളും അവരുടെ സ്വന്തം ബസുകളും കാബുകളും ഉപയോഗിക്കുന്നുണ്ട് എങ്കിലും നഗരത്തിലെ ട്രാഫിക് കൊണ്ട് പലപ്പോഴും സമയത്തില്‍ ജോലിചെയ്യുന്ന സ്ഥലത്ത് എത്താന്‍ കഴിയാറില്ല. ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ആണ് 40 കമ്പനികള്‍ മെമ്പര്‍മാര്‍ ആയിട്ടുള്ള ഔട്ടെര്‍ റിംഗ് റോഡ് കമ്പനീസ്…
Read More