മുബൈ: സുരക്ഷാ പ്രശ്നമുള്ള 32 ലക്ഷം എടിഎം കാര്‍ഡുകള്‍ തടയാന്‍ ബാങ്കുകളുടെ തീരുമാനം. എടിഎമ്മില്‍ നിരന്തരം ഉപയോഗിക്കുന്ന ഇവയുടെ രഹസ്യ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് അധികൃതര്‍. ഇത്തരം സംശയമുള്ള ആറു ലക്ഷം കാര്‍ഡുകള്‍ മാറ്റി നല്കാന് എസ്ബിഐ തീരുമാനിച്ചു. മിക്ക ബാങ്കുകളും രഹസ്യ നമ്പറുകള്‍ മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന് നമ്പര്‍ ഇല്ലാതെ നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര ഇടപാടുകളും വിലക്കിക്കഴിഞ്ഞു. എടിഎം യന്ത്രങ്ങളില്‍ ചില ഉപകരണങ്ങള്‍(സ്കിമ്മിംഗ് യന്ത്രങ്ങള്‍) വച്ചും മറ്റുവഴികളിലും രഹസ്യ നമ്പറുകള്‍ ചോര്‍ത്തുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ,എച്ച് ഡി എഫ് സി ,ഐ…
Read MoreDay: 20 October 2016
ചരിത്രം തിരുത്തി ബെന്ഗലൂരു എഫ് സി.
ബെംഗളൂരു: ബെംഗളൂരു എഫ്സിക്ക് ചരിത്ര നേട്ടം. എഎഫ്സി കപ്പ് സെമിഫൈനലില്‍ മലേഷ്യന്‍ ചാമ്പ്യന്മാരായ ജൊഹര്‍ ദാറുല്‍ തായ്സിനെ തകര്‍ത്ത് ബെംഗളൂരു എഫ്സി ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. ബെംഗളൂരുവിന് വേണ്ടി നായകന് സുനില്‍ ഛേത്രി രണ്ട് ഗോളുകളും യുവാന്‍ അന്റോണിയോ ഒരു ഗോളും നേടി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ചരിത്രത്തിലേക്ക് ബെംഗളൂരു എഫ്സിയുടെ കുതിപ്പ്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചു.…
Read More