സെപ്റ്റംബർ 21 മുതൽ തമിഴ്നാടിന് 3000 ഘന അടി വീതം നൽകിയാൽ മതി; മേൽനോട്ട സമിതി. കർണാടക ക്ക് ആശ്വാസം

ബെംഗളൂരു : ഈ മാസം 21 മുതൽ 30 വരെ 3000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുനൽകിയാൽ മതി എന്ന് കാവേരി മേൽ നോട്ടസമിതിയുടെ നിർദ്ദേശം. സുപ്രീം കോടതി ഉത്തരവ്  പ്രകാരം 12000 ഘന അടി ജലമാണ്  ഇതുവരെ വിട്ടു കൊടുത്തു കൊണ്ടിരുന്നത്, അതിന്റെ കാലാവധി നാളെ അവസാനിക്കും. മേൽനോട്ട സമിതിയെടുത്ത  ഈ തീരുമാനം നാളെ സുപ്രീം കോടതിയെ അറിയിക്കും. മറ്റു സംസ്ഥാനങ്ങൾ തമിഴ്നാടിന് വിട്ടുനൽകേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നതിനാണ് കേന്ദ്ര ജലവിഭവ സെക്രട്ടെറി ശശിശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.…

Read More

ഉറി ഭീകരാക്രമണം: പ്രത്യാക്രമണത്തിന് സര്‍ക്കാര്‍ അനുമതി തേടി സൈന്യം

കശ്മീരിലെ ഉറിയില്‍ കരസേനാ ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായ പശ്താത്തലത്തില്‍ പ്രത്യാക്രമണം നടത്തുന്നകാര്യം പരിശോധിക്കണമെന്ന് കരസേനാ മേധാവി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ചില പ്രദേശങ്ങളില്‍ പ്രത്യാക്രമണം നടത്തുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയിലെ ചെറിയ പ്രത്യാക്രമണം പോലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കനത്ത ആക്രമണമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒരു രാഷ്ട്രീയ തീരുമാനം എടുക്കേണ്ടിവരുംസാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹ്‍റിഷി ഇന്ന് ജമ്മുകശ്മീരിലെത്തും. ദില്ലിയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ദേശീയ…

Read More

കുറ്റ്യാടി പുഴയിലെ മലവെള്ളപ്പാച്ചില്‍ ; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കോഴിക്കോട്: കുറ്റ്യാടി കടന്ത്രപുഴയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പൂഴിത്തോട് നിന്ന് കണ്ടെത്തിയ ഈ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോതോട് സ്വദേശി രജീഷിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ കണ്ടെടുത്തിരുന്നു. കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. കുന്നുമ്മല്‍ സ്വദേശി ഷൈനിന്റെ (19) മൃതദേഹവും നേരത്തെ കണ്ടെത്തിയിരുന്നു. തൊട്ടില്‍പാലം, കോതോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഇപ്പോഴും തെരച്ചില്‍ നടക്കുകയാണ്. ഒന്‍പത് പേരാണ് ഇന്നലെ പുഴയില്‍ അപകടത്തില്‍ പെട്ടത്. ഇതില്‍ മൂന്നുപേര്‍ നീന്തിരക്ഷപെട്ടു. ശാന്തമായി ഒഴുകിയിരുന്ന…

Read More

കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കുള്ള കേരള എസ്‌ആര്‍ടി സി ബസ്‌ സര്‍വീസ് ഇന്ന് ഉണ്ടാവില്ല

കാവേരി നദീജലതര്‍ക്കത്തില്‍ നാളെ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഇന്ന് കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കു കെഎസ്‌ആര്‍ടി ബസുകള്‍ സര്‍വീസ് നടത്തില്ല. എന്നാല്‍ ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കു ബസുകള്‍ സര്‍വീസ് നടത്തും. വിധി വന്നശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നോക്കിയാകും നാളത്തെയും മറ്റും സര്‍വീസുകള്‍ തീരുമാനിക്കുക. കേരള എസ് ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ : സാറ്റലൈയ്റ്റ് ബസ്‌ സ്റ്റാന്റ് :080-26756666 മജസ്ടിക് :+91 9483519508 ശാന്തി നഗര്‍ :080-2221755 കലാശി പാളയം :080-26709799 പീനിയ : +91 8762689508

Read More

സാൻഡൽവുഡ് സന്ധ്യയും മറ്റു കലാപരി പാടികളുമായി യുവദസറ ഒക്ടോബർ മൂന്ന് മുതൽ.

ബെംഗളുരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള യുവ ദസറ ഒക്ടോബർ മൂന്ന് മുതൽ മഹാരാജാസ്  കോളേജ് ഗ്രൗണ്ടിൽ നടക്കും ,കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള 30 പേരടങ്ങുന്നു വിദ്യാർത്ഥി സംഘങ്ങളാണ് വൈകീട്ട് ആറു മുതൽ രാത്രി പത്തു വരെ യുള്ള  യുവദസറയിൽ മാറ്റുരക്കുക. ജലസംരക്ഷണമാണ് മുഖ്യ പ്രമേയം, ജല രക്ഷണെ ജീവരക്ഷണെ എന്നുള്ള സന്ദേശം ഉൾക്കൊള്ളുന്ന നാടകങ്ങളും ശിൽപശാലകളും അരങ്ങേറും.കലാ പരിപാടികൾക്ക് പുറമെ  പ്രമുഖ ഗായകരെ ഉൾപ്പെടുത്തിയുള്ള സംഗീത സന്ധ്യകളും ഉണ്ടായിരിക്കും. മൂന്നാം തീയതി ബെന്നി ദയാൽ, നാലിന് രഘു ദീക്ഷിത്, അഞ്ചിന് സഹൽ മാലി,…

Read More

കേരള ആർടി സി യുടെ സേലം വഴിയുള്ള സർവീസുകൾ പുനരാരംഭിച്ചു.

ബെംഗളൂരു : കേരള ആർടി സി യുടെ ബെംഗളൂരുവിൽ നിന്നും സേലം ,കോയമ്പത്തൂർ വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചു.കാവേരി വിഷയം കാരണം ഒരാഴ്ചയോളമായി തമിഴ്നാടിലൂടെയുള്ള സർവ്വീസ് നിർത്തിവച്ചതായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ബസുകൾ അയച്ചതായി കെ എസ് ആർ ടി സി അറിയിച്ചു. കാവേരി പ്രശ്നത്തിൽ ഇന്ന് സുപ്പർവൈസിറി കമ്മിറ്റി യോഗവും നാളെ സുപ്രീം കോടതിയിൽ വാദവും ഉള്ളതിനാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചതിന്  ശേഷമേ  തമിഴ്നാട് വഴിയുള്ള സർവ്വീസുകൾ ഉണ്ടാകു. എന്നാൽ കർണാടക ആർ ടി സി  തമിഴ്നാട് വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചിട്ടില്ല.

Read More

ഡെങ്കിപ്പനി ഭീതിയിൽ കർണാടകവും;കൂടുതൽ ബെംഗളൂരുവിൽ

ബെംഗളൂരു:ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്തു വലിയ തോതിൽ വർധനവ്.സംസ്ഥാനത്ത ഈ വര്ഷം സെപ്തംബർ പകുതി വരെ മാത്രം 4,065 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.കർണ്ണാടകത്തിൽ ഈ വർഷം ഇതുവരെ ആറു പേർ  മരിച്ചതായാണ് റിപ്പോർട്ട്. കർണാടകത്തിൽ ബെംഗളുരുവിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് (544 പേർക്ക് ).ഉഡുപ്പിയാണ് രണ്ടാം സ്ഥാനത്ത്.ബംഗളുരുവിൽ മാലിന്യം കൂടുന്നതും,മോശം വെള്ളത്തിന്റെ ഉപയോഗം ,വെള്ളം കെട്ടിനിൽക്കുന്നതും ആണ് ഡെങ്കിപ്പനി വർധിക്കാൻ കാരണം.ഉഡുപ്പിയിലും മറ്റും റബ്ബർ തോട്ടങ്ങൾ കൂടുതൽ ഉള്ളതും ഡെങ്കിപ്പനി കൂടാൻ കാരണമാവുന്നു.മൺസൂണിനു മുൻപും ശേഷവും എല്ലാം ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടി വരികയാണ്. ഇപ്പോൾ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി പരിശോധിക്കാൻ…

Read More
Click Here to Follow Us