ബെംഗളൂരു: ഇന്ന് രാത്രി 32 കെ എസ് ആർ ടി സി ബസുകൾ കർണാടക പോലീസിന്റെ അകമ്പടിയോടെ കേരളത്തിലേക്ക് യാത്ര തിരിച്ചു.കേരള അതിർത്തി വരെ കർണാടക പോലീസ് തുടരുകയും അതിന് ശേഷം കേരള പോലീസിന്റെ അകമ്പടിയിലായിരിക്കും ബസുകൾ യാത്ര ചെയ്യുന്നത്. ഇതിനിടയിൽ നാളെ കുത്തിയിരിക്കൽ സമരം നടത്തുമെന്ന് കന്നഡ അനുകൂല സംഘടനകൾ അറിയിച്ചു അതിന് അടുത്ത ദിവസം തീവണ്ടി സമരവും തീരുമാനിച്ചിട്ടുണ്ട്. കേസ് സുപ്രീം കോടതി പരിഗണിക്കുന്ന 20 വരെ ഏതെങ്കിലും രീതിയിൽ സമരം തുടരാണ് സംഘടനകളുടെ തീരുമാനം
Read MoreDay: 13 September 2016
ഉത്തരേന്ത്യയിലെ വാമനജയന്തി മലയാളികള്‍ക്കും ആശംസിച്ച് ബി ജെ പി അധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് ;വിവാദമാകുന്നു.
മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച് ബിജെപി ദേശീയ അധ്യക്ഷന്റെ ഫേസ് ബുക്ക് പോസ്റ്റ്. മഹാബലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന ചിത്രത്തോടെയാണ് അമിത്ഷാ ആശംസ അര്‍പ്പിച്ചിരിക്കുന്നത്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അമിത്ഷാ വാമനജയന്തി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വാമന ജയന്തി ആശംസകളല്ലാതെ ഓണാശംസ നേര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മഹാബലിയുടെ തിരിച്ചുവരവല്ല, മറിച്ച് മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ തിരിച്ചുവരവാണ് ആഘോഷിക്കേണ്ടതെന്ന ചില ഹൈന്ദവ സംഘടനകളുടെയും നേതാക്കളുടെയും നിലപാട് നേരത്തെ വിവാദമായിരുന്നു. ഓണത്തെക്കുറിച്ച് പ്രത്യേക ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ പതിപ്പിലും വാമനന്റെ ചിത്രമായിരുന്നു മുഖചിത്രമായി ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ശരിവെയ്ക്കുന്ന…
Read Moreകേരള ആര്‍ ടീ സി സര്‍വിസുകള്‍ ഇന്ന് രാത്രി 9 നു പുനരാരംഭിക്കും.
ബെംഗളൂരു :കാവേരി നദീജലതർക്കത്തെ തുടർന്ന് സംഘർഷമുണ്ടായ ബെംഗളൂരുവിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി പുനഃരാരംഭിക്കും. ഇന്നു രാത്രി ഒന്‍പതു മുതലുള്ള സർവീസുകൾ പതിവുപോലെ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ബസുകൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നു കർണാടക പൊലീസ് അറിയിച്ചതിനെ തുടർന്നാണിത്. അതേസമയം, ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വരുന്ന മലയാളി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാവിലെ 11.30ന് മെജസ്റ്റിക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക് 19 ബോഗികളുള്ള സ്പെഷ്യൽ ട്രെയിൻ യാത്രതിരിച്ചു. 1550 പേർ മെജസ്റ്റിക്കിൽ നിന്നും ട്രെയിനിൽ കയറി. തുടർന്നുള്ള സ്റ്റേഷനുകളിൽ നിന്നും 180, 295, 500 എന്ന കണക്കിൽ യാത്രക്കാർ കയറിയിട്ടുണ്ട്. വൈകുന്നേരം…
Read Moreനഗരം വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നു ; ആദ്യത്തെ സ്പെഷൽ ട്രൈയിൻ യാത്രയാരംഭിച്ചു ;അടുത്തത് 06:30 ക്ക് കണ്ണൂരിലേക്ക് ‘
ബെംഗളൂരു: കാവേരി വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് വളരെ വേഗത്തിൽ നഗരം സാധാരണ നിലയിലേക്ക് വരുന്നു. ഇതു വരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബി എം.ടി.സി ബസുകൾ ഓടുന്നില്ല. കേരള മുഖ്യമന്ത്രിയുടെ അപേക്ഷയെ തുടർന്ന് റെയിൽവേ പ്രഖ്യാപിച്ച തിരുവനന്തപുരത്തേക്കുള്ള സ്പെഷൽ ട്രെയിൻ യാത്ര തിരിച്ചു. പലർക്കും റെയിൽവേ സ്‌റ്റേഷനിൽ എത്തിപ്പെടാൻ കഴിഞ്ഞില്ല. വൈകുന്നേരം 6:30 ന് യെശ്വന്തപുരിൽ നിന്നും കണ്ണൂരിലേക്ക് മറ്റൊരു സ്പെഷൽ ട്രൈയിൽ യാത്ര തിരിക്കും .
Read Moreപുരകത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്ന വിമാനകമ്പനികള്‍,നിരക്ക് നിരവധി മടങ്ങ് വര്‍ധിപ്പിച്ചു.
ബംഗലുരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാനിരക്ക് നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടി. കര്‍ണാടകയില്‍ തമിഴ് വിരുദ്ധ പ്രതിഷേധം കനത്തതോടെ വിമാനടിക്കറ്റ് 10,000 കടന്നു. ഓണത്തിന് നാട്ടിലെത്താന്‍ കാത്തിരിക്കുന്ന മലയാളികളാണ് ഇതോടെ വെട്ടിലായത്. 9,081 രൂപയാണ് ഇന്‍ഡിഗോയുടെ ബംഗലുരു കൊച്ചി വിമാനത്തിന്റെ വൈകുന്നേരത്തെ നിരക്ക്. എയര്‍ ഇന്ത്യയുടെ വിമാനനിരക്ക് 10,000 കടന്നു, ജെറ്റ് എയര്‍വേയ്സിന്റെയും സ്‌പൈസ് ജെറ്റിന്റെയും ടിക്കറ്റ് നിരക്കുകളും സമാനമാണ്. കേരളത്തില്‍ നിന്നും ബംഗലുരുവിലേക്ക് പോകുന്ന വിമാനങ്ങള്‍ക്കും നിരക്കുകളുടെ അവസ്ഥയും ഏതാണ്ട് ഇത് തന്നെയാണ്. നേരത്തെ രാത്രികാലങ്ങളില്‍ രാത്രികാലങ്ങളില്‍ 1,500 മുതല്‍ 3,000 രൂപ…
Read Moreനഗരത്തില്‍ നിരോധനാജ്ഞ തുടരുന്നു ;സമാധാനം നിലനിര്‍ത്താന്‍ സിദ്ധരാമയ്യയുടെ ആഹ്വാനം; അടിയന്തിര യോഗം ഇന്ന് ചേരും; നഗരം പഴയ നിലയിലേക്ക്.
കാവേരി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച അടിയന്തരയോഗം ഇന്ന് ചേരും. കാവേരി പ്രശ്നത്തില്‍ കര്‍ണാടകത്തില്‍ വ്യാപക അക്രമം നടന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരം ചര്‍ച്ചയാകും. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുറപ്പെട്ടിട്ടുണ്ട്. അതേസമയം പകല്‍ സമയത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നില്ല. ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളുടെ യാത്രാദുരിതം കണക്കിലെടുത്ത് റെയില്‍വെ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 11:15നും കണ്ണൂരിലേക്കുള്ള ട്രെയിന്‍ വൈകിട്ട്…
Read Moreകേരള ആർ ടി സി ഇന്നലെ രാത്രി അഞ്ചു ബസുകൾ യാത്ര തിരിച്ചു ഇന്ന് പകൽ സർവ്വീസ് ഇല്ല .
ബെംഗളൂരു : കെ എസ് ആർ ടി സി യുടെ 5 ബസുകൾ ഇന്നലെ തിരിച്ചു.ഇന്ന് പകൽ സർവ്വീസ് ഇല്ല .സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷം തീരുമാനങ്ങളിൽ മാറ്റം വരുത്തും.സുരക്ഷനല്കുന്നതിന് വേണ്ടി കേരള പോലിസ് ബെന്ഗലൂരുവില്‍ എത്തിയിട്ടുണ്ട്.
Read Moreമകന്റെ സിനിമയ്ക്ക് ക്ലാപ്പ് അടിച്ച് ജയറാമും സ്വിച്ച് ഓൺ കർമം നിർവഹിച്ച് പാർവതിയും
എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ ജയറാമിന്റെ മകൻ കാളിദാസൻ പ്രധാനവേഷത്തിൽ എത്തുന്നു.”പൂമരം” എന്ന ചിത്രത്തിലൂടെയാണ് നായകനായി കാളിദാസൻ അരങ്ങേറുന്നത്.ചിത്രത്തിന്റെ പൂജ എറണാകുളം മഹാരാജാസ് കോളേജിൽ നടന്നു.ജയറാം ചിത്രത്തിന്റെ ആദ്യ ക്ലാപ് അടിച്ചു,പാർവതി സ്വിച്ച് ഓൺ കർമവും നടത്തി.കാളിദാസന്റെ സഹോദരി മാളവികയും ചടങ്ങിൽ പങ്കെടുത്തു.മലയാളത്തിൽ നല്ല ഒരു വേഷത്തിനുള്ള കാത്തിരിപ്പാണ് സഫലമാവുന്നതെന്നു കാളിദാസൻ പറഞ്ഞു.അങ്ങനെ ബാലനടനിൽ നിന്നും പ്രധാന നായകനിലേക്ക് കാളിദാസൻ ഒരു പടികൂടി വെക്കുകയാണ് മലയാളത്തിൽ.കമൽ,സിബി മലയിൽ,ജോഷി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ അനുഗ്രഹവുമായെത്തി.ക്യാമ്പസ്സിനെ പശ്ചാത്തലമാക്കിയുള്ള സിനിമയായിരിക്കുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു.
Read Moreകാവേരി പ്രശ്‍നം:രണ്ടു സ്പെഷലുകൾ ആദ്യത്തെ ട്രെയിൻ 11:15 ന് തിരുവനന്തപുരത്തേക്ക് ,അടുത്തത് വൈകുന്നേരം 06:30 ന് കണ്ണൂരിലേക്ക്, എല്ലാം റിസർവേഷൻ ആവശ്യമില്ലാത്തവ.
ബെംഗളൂരു: കാവേരി പ്രശ്നത്തെ തുടർന്ന് കേരളത്തിന്റെയും കർണാടകത്തിന്റെയും അഭ്യർത്ഥനമാനിച്ചു ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.ഇതോടെ മലയാളികൾക്ക് നാട്ടിലെത്താൻ വഴി തെളിഞ്ഞിരിക്കയാണ്.ചൊവ്വാഴ്ച രാവിലെ 11 .15ന് ബാംഗ്ലൂർ സിറ്റി സ്റ്റേഷനിൽ നിന്നാണ് ആദ്യ ട്രെയിൻ പുറപ്പെടുന്നത്.കന്റോൺമെന്റ് ,കെ.ആർ.പുരം കർമലാറം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാവും.എല്ലാ കോച്ച്കളും ജനറൽ ആയിരിക്കുമെന്നു റെയിൽവേ അറിയിച്ചു. 6 :30 ന് വൈകുന്നേരം കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നതായിരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവേ മിനിസ്റ്റർക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് ട്രൈയിൻ അനുവദിച്ചത്.
Read More