കേരള ആര്‍ ടീ സി സര്‍വിസുകള്‍ ഇന്ന് രാത്രി 9 നു പുനരാരംഭിക്കും.

ബെംഗളൂരു :കാവേരി നദീജലതർക്കത്തെ തുടർന്ന് സംഘർഷമുണ്ടായ ബെംഗളൂരുവിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി പുനഃരാരംഭിക്കും. ഇന്നു രാത്രി ഒന്‍പതു മുതലുള്ള സർവീസുകൾ പതിവുപോലെ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ബസുകൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നു കർണാടക പൊലീസ് അറിയിച്ചതിനെ തുടർന്നാണിത്.

അതേസമയം, ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വരുന്ന മലയാളി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാവിലെ 11.30ന് മെജസ്റ്റിക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക് 19 ബോഗികളുള്ള സ്പെഷ്യൽ ട്രെയിൻ യാത്രതിരിച്ചു. 1550 പേർ മെജസ്റ്റിക്കിൽ നിന്നും ട്രെയിനിൽ കയറി. തുടർന്നുള്ള സ്റ്റേഷനുകളിൽ നിന്നും 180, 295, 500 എന്ന കണക്കിൽ യാത്രക്കാർ കയറിയിട്ടുണ്ട്.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

വൈകുന്നേരം 6.55നാണ് യശ്വന്ത്പൂരിൽ നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക ട്രെയിൻ. 7.30ന് അവിടെ നിന്ന് സാധാരണയുള്ള യശ്വന്ത്പൂർ എക്സ്പ്രസും ഉണ്ടാവും. 8.30ന് കൊച്ചുവേളിയിലേക്കുള്ള ഗരീബ് രഥ് യശ്വന്ത്പൂരിൽ നിന്നു യാത്രതിരിക്കും. വൈകിട്ട് 5ന് മെജസ്റ്റിക്കിൽനിന്നും കൊച്ചുവേളി എക്സ്പ്രസും 8.45ന് ഐലന്റ് എക്സ്പ്രസും യാത്ര പുറപ്പെടും. ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts