പുരകത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്ന വിമാനകമ്പനികള്‍,നിരക്ക് നിരവധി മടങ്ങ്‌ വര്‍ധിപ്പിച്ചു.

ബംഗലുരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാനിരക്ക് നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടി‍. കര്‍ണാടകയില്‍ തമിഴ് വിരുദ്ധ പ്രതിഷേധം കനത്തതോടെ വിമാനടിക്കറ്റ് 10,000 കടന്നു. ഓണത്തിന് നാട്ടിലെത്താന്‍ കാത്തിരിക്കുന്ന മലയാളികളാണ് ഇതോടെ വെട്ടിലായത്.

9,081 രൂപയാണ് ഇന്‍ഡിഗോയുടെ  ബംഗലുരു കൊച്ചി വിമാനത്തിന്റെ വൈകുന്നേരത്തെ നിരക്ക്. എയര്‍ ഇന്ത്യയുടെ വിമാനനിരക്ക് 10,000 കടന്നു, ജെറ്റ് എയര്‍വേയ്സിന്റെയും സ്‌പൈസ് ജെറ്റിന്റെയും ടിക്കറ്റ് നിരക്കുകളും സമാനമാണ്.  കേരളത്തില്‍ നിന്നും ബംഗലുരുവിലേക്ക് പോകുന്ന വിമാനങ്ങള്‍ക്കും നിരക്കുകളുടെ അവസ്ഥയും ഏതാണ്ട് ഇത് തന്നെയാണ്. നേരത്തെ രാത്രികാലങ്ങളില്‍ രാത്രികാലങ്ങളില്‍ 1,500 മുതല്‍ 3,000 രൂപ വരെ ഈടാക്കിയിരുന്ന ടിക്കറ്റ് ചാര്‍ജാണ് ഇപ്പോള്‍ 10,000 കടന്നിരിക്കുന്നത്. ബംഗലുരുവില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ നാട്ടിലെത്താന്‍ വിമാനത്തെ ആശ്രയിക്കാതെ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലാണ് മലയാളികള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts