ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് പ്രതിഷേധവും സംഘർഷവും വ്യാപിക്കുന്നു. ഇന്നലെ മാണ്ഡ്യ ജില്ലയിൽ നടന്ന ബന്ദ് അക്രമാസക്തമാവുകയും ഗതാഗത സംവിധാനങ്ങളെ ബാധിക്കുകയും ചെയ്തു.700 ഓളം ബസ് സർവ്വീസുകൾ നിർത്തിവച്ചു.
ബെംഗളുരുവിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇന്ന് രാവിലെ കർണാടക രക്ഷണ വേദികെ പ്രവർത്തകൾ സിറ്റി റയിൽവേ സ്റ്റേഷനിലേക്ക് കയറാൻ ശ്രമിക്കുകയും പോലീസുമായി ചെറിയ തോതിൽ സംഘർഷമുണ്ടാവുകയും ചെയ്തു.
ഇന്നലെ നഗരത്തിൽ നിന്നുള്ള തമിഴ് നാട് ബസ് സർവീസുകൾ നിർത്തിവച്ചു, മൈസൂർ റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന തമിഴ് നാട് ബസുകളിൽ ” കാവേരി ജലം ഞങ്ങൾക്ക് ” എന്ന് പ്രക്ഷോപകാരികൾ എഴുതി വച്ചു.
മന്ത്രി എ.ബി.പാട്ടീലിന്റെ പിടിപ്പുകേടാണ് ഇങ്ങനെ ഒരു അവസ്ഥയിൽ തങ്ങളെ കൊണ്ടെത്തിച്ചത് എന്നാരോപിച്ച് ,മന്ത്രി വസതിക്ക് മുൻപിൽ സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധിച്ചു.പോലീസിടപെട്ട് അവരെ നീക്കി.
ഈ ഒൻപതാം തീയതി ,വെള്ളിയാഴ്ച വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ഉള്ള സംഘടന കർണാടക ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്. മറ്റ് കന്നട അനുകൂല സംഘടനകളും അതിൽ ചേരുകയാണെങ്കിൽ ജനജീവിതത്തെ ബാധിക്കാനുള്ള സാദ്ധ്യത വളരെ കുടുതലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.