സെപ്റ്റംബർ 2 വെള്ളിയാഴ്ചയിലേക്ക് നാട്ടിൽ പോകാൻ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടോ? ഇത് വായിക്കാൻ മറക്കേണ്ട.

ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ യൂണിയനുകൾ ഈ വരുന്ന സെപ്റ്റംബർ രണ്ടാം തീയതി തീരുമാനിച്ചിട്ടുള്ള  രാജ്യവ്യാപക തൊഴിലാളി സമരം സംസ്ഥാനാന്തര ബസ് സർവ്വീസുകളെ ബാധിച്ചേക്കും.

പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നറിയിച്ച്  യൂണിയനുകൾ കർണാടക   ആർ ടീ സി മാനേജിംഗ്  ഡയറക്ടർക്ക് കത്ത് നൽകി.

എന്നാൽ ഇതേ ദിവസത്തേക്കുള്ള ബുക്കിംഗ് കർണാടക കേരള ആർ ടീ സി കൾ തുടരുന്നുമുണ്ട്. വെള്ളിയാഴ്ചയായതിനാൽ വളരെയധികം തിരക്കുള്ള ദിവസമാണ്.

പണിമുടക്കിൽ നിന്നും തൊഴിലാളികൾ പിൻമാറാത്ത സാഹചര്യത്തിൽ സെപ്റ്റംബർ ഒന്നാം തീയതി മുതലുള്ള  സംസ്ഥാനാന്തര സർവ്വീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കേരള ആർടിസി അധികൃതരിൽ നിന്ന് അറിയുന്നു.

വേതന വർദ്ധനവിന്റെ പേരിൽ മൂന്ന് ദിവസത്തെ സമരം നടന്നത് ഏകദേശം 20 ദിവസം മുൻപായിരുന്നു. ഇനി ഒരു സമരം കൂടി.

കേരള ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :

ശാന്തി നഗര്‍ :080-22221755

മജെസ്ടിക്:09483519508

സാറ്റലൈറ്റ് ബസ്‌ സ്റ്റാന്റ് :080-26756666.

ടിക്കറ്റ്‌ ബൂകിംഗ് വെബ്സൈറ്റ് : http://www.ksrtconline.com/KERALAOnline

കര്‍ണാടക ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :

24X7 സപ്പോര്‍ട്ട് : 080-49596666

ടിക്കറ്റ്‌ ബൂകിംഗ് വെബ്സൈറ്റ് : http://ksrtc.in/

ഞങ്ങളുടെ വാർത്തകൾ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. കൂടുതൽ ബെംഗളൂരു വാർത്തകൾക്കായി ഞങ്ങളുടെ ഫെയ്സ് ബുക്ക് പേജ് ലൈക് ചെയ്യുക (മുകളിൽ വലതു ഭാഗത്ത് )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us