റിയോ ഡി ജനീറോ: ഒളിംപിക്സ് നീന്തലില്‍ ചരിത്രമെഴുതി മൈക്കല്‍ ഫെല്‍പ്സ്. സ്വര്‍ണ്ണനേട്ടം 21 ആയി. ഇന്ന് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും ഫെല്‍പ്സ് സ്വര്‍ണ്ണം നേടി. റിയോയിലെ മൂന്നാമത്തെ സ്വര്‍ണ്ണമാണിത്.
നീന്തല്‍ക്കുളത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ്. റിയോയില്‍ മൂന്നാമത്തെ സ്വര്‍ണ്ണം മുങ്ങിയെടുത്തിരിക്കുന്നു. ഒളിംപിക് കരിയറില്‍ ഫെല്‍പ്സിന്റെ ഇരുപത്തിയൊന്നാം സ്വര്‍ണ്ണമാണിത്.
ഇന്ന് ആദ്യനേട്ടം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലായിരുന്നു. ഒരു മിനിറ്റ് 53.36 സെക്കന്റുകൊണ്ടാണ് ഫെല്‍പ്സ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ വെള്ളി ജപ്പാന്റെ മസാറ്റ സകായിക്കാണ്. സമയം 1 മിനിറ്റ് 53.4 സെക്കന്റ്. ഹംഗറിയുടെ താരത്തിനാണ് വെങ്കലം.
തൊട്ടുപിന്നാലെയായിരുന്നു 4×200 മീറ്റര്‍ മെഡ്ലെയില് ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വന്തമാക്കി. ഏഴു മിനിറ്റ് കൊണ്ടാണ് അമേരിക്കന്‍ ടീം ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ബ്രിട്ടന് വെള്ളിയും ജപ്പാന് വെങ്കലവും നേടി. റിയോയില്‍ ഫെല്‍പ്സിന്റെ മൂന്നാം സ്വര്‍ണ്ണമാണിത്. നേരത്തെ നേരത്തെ 4 X 100 മീറ്റര്‍ റിലേയിലും ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.
Related posts
-
ചൈനീസ് താരത്തെ പരാജയപ്പെടുത്തി 18 കാരൻ ഡി.ഗുകേഷ് ഇനി ചതുരംഗപ്പലകയിലെ വിശ്വചാമ്പ്യൻ.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും... -
തുടർ തോൽവികളിൽ മടുത്ത് ആരാധകർ! ബ്ലാസ്റ്റേഴ്സ്-ബി.എഫ്.സി മൽസരത്തിൻ്റെ ടിക്കറ്റുകൾ ഇനിയും ബാക്കി!
ബെംഗളൂരു: ഈ ശനിയാഴ്ചയാണ് ചിരവൈരികളായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള... -
ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും”ഹോം ഗ്രൗണ്ടിൽ”നേർക്കുനേർ;മൽസരത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ !
ബെംഗളൂരു : വീണ്ടും ചിരവൈരികൾ നഗരത്തിൽ ഏറ്റു മുട്ടുന്നു, ബെംഗളൂരു എഫ്സിയുടെ...