വാഷിങ്ടണ്‍: ഇനി ചന്ദ്രനിലേക്ക് ടൂർ പോകുന്ന കാലം വിദൂരമല്ല എന്നാണ് ഈ രംഗത്തുള്ള പുതിയ പുരോഗതികൾ തെളിയിക്കുന്നത് .മനുഷ്യചരിത്രത്തിലാദ്യമായി ചന്ദ്രനിലേക്ക് യാത്ര സംഘടിപ്പിക്കാന്‍ സ്വകാര്യ കമ്പനിക്ക് യു.എസ് സര്‍ക്കാര്‍ അനുമതി നല്കി. ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൂണ്‍ എക്സ്പ്രസ്’ കമ്പനിക്കാണ് അടുത്ത വര്‍ഷം അവസാനത്തോടെ യാത്ര സംഘടിപ്പിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനാവില്ളെങ്കിലും അതിനോട് ചേര്‍ന്ന് യാത്രചെയ്യാനാവും. ന്യൂസിലന്ഡില്നിന്നാണ് യാത്ര തുടങ്ങുക. റോക്കറ്റിന്‍െറ പരീക്ഷണം ഇതുവരെ നടന്നിട്ടില്ളെങ്കിലും ഉടന്‍ നടക്കുമെന്ന് കമ്പനിയുടെ സി.ഇ.ഒ ആയ ബോബ് റിച്ചാര്‍ഡ്സ് പറയുന്നു.വലിയ വാഷിങ്മെഷീനോളം പോന്നതായിരിക്കും തങ്ങളുടെ ചാന്ദ്രവാഹനമെന്ന് കമ്പനി അറിയിക്കുന്നു. വാഹനത്തിന്‍െറ മാതൃക സെപ്റ്റംബറില്‍ പുറത്തുവിടും
ആദ്യ യാത്രയില്‍ അഞ്ച് പേരാണ് പുറപ്പെടുക. . റിച്ചാര്ഡ്സിന്െറ രക്ഷിതാക്കളുടെ ചിതാഭസ്മം ആദ്യ യാത്രയില്‍ ചന്ദ്രനിലത്തെും. ചെറുപ്പത്തില്‍ അമ്മയും അച്ഛനും തനിക്കായി പാടിയിരുന്ന ‘ഫൈ്ള മീ ടു ദ മൂണ്‍’ എന്ന വരികള്‍ താന്‍ കമ്പനിയുടെ ആദ്യ ദൗത്യത്തില്‍തന്നെ പൂര്‍ത്തിയാക്കുകയാണെന്ന് റിച്ചാര്‍ഡ്സ് പറയുന്നു.സാങ്കേതികമായി കമ്പനിക്ക് ലൈസന്‍സ് ആയിട്ടില്ളെങ്കിലും പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള അനുമതിയാണ് യു.എസ്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.ചന്ദ്രനില്‍നിന്ന് പ്ളാറ്റിനം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ശേഖരിച്ച് ഭൂമിയിലത്തെിക്കാനുള്ള പദ്ധതിയും തങ്ങള്‍ക്കുള്ളതായി കമ്പനി വെളിപ്പെടുത്തി.
അമ്പിളിയമ്മാവനിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യേണ്ട കാലം വിദൂരമല്ല
