ബെംഗളൂരു : യെലഹങ്കയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പൂർണമായി തകർന്ന വീടുകൾക്ക് ഒരു ലക്ഷം രൂപയും നാശനഷ്ടം സംഭവിച്ചവർക്ക് 10,000 രൂപയും ഉടൻ നഷ്ടപരിഹാരം നൽകും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. യെലഹങ്കയിലെ വെള്ളക്കെട്ടുള്ള അപ്പാർട്ട്‌മെന്റ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൊമ്മൈ പറഞ്ഞു, “വെള്ളം വീടുകളിൽ കയറിയതിനാൽ ദുരിതമനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തരമായി അനുവദിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്. യലഹങ്ക മേഖലയിൽ 400 ഓളം വീടുകളെ ബാധിച്ചു. 10 കിലോമീറ്റർ പ്രധാന റോഡുകളും 20 കിലോമീറ്റർ ഉൾറോഡും തകർന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ കണക്ക്…
Read More