മങ്കിപോക്സ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുരുഷന്മാര് ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ അടുത്ത നിര്‍ദേശം. നിലവിലെ പഠനങ്ങൾ അനുസരിച്ച് 98 ശതമാനത്തോളം രോഗബാധിതരും ബൈസെക്ഷ്വല്‍ പുരുഷന്മാര് ആണ് എന്നാണ് കണ്ടെത്തൽ. ഇവർക്കു രോഗം പടരുന്നതാകട്ടേ ലൈംഗികബന്ധത്തിലൂടെയും. അതെസമയം ഇക്കൂട്ടരില്‍ മാത്രമേ രോഗം വരുകയുള്ളു എന്നു പറയാനാകില്ലെന്നും സംഘടനാ മേധാവി വ്യക്തമാക്കി. മറ്റ് പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ പങ്കാളികളുടെ എണ്ണം കുറയ്ക്കുക അല്ലാത്തപക്ഷം പുതിയ…
Read MoreTag: WHO
കേരളത്തിന്റെ കോവിഡ് ആപ്പ് ജി.ഒ.കെ ഡയറക്ടിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ബെംഗളൂരു: കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ ആപ്പിന് ലോകാരോഗ്യ സംഘടയുടെ അംഗീകാരം. ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കോവിഡുമായി ബന്ധപ്പെട്ട ലോകത്തിലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് ജി.ഒ.കെ ഡയറക്റ്റ് മൊബൈൽ ആപ്പ് ഇടം പിടിച്ചത്. കോഴിക്കോട് യു.എൽ സൈബർപാർക്കിൽ പ്രവർത്തിക്കുന്ന ക്യൂകോപ്പി എന്ന സ്റ്റാർട്ട്പ്പ് കമ്പനി ആണ് കേരള സർക്കാരിന് വേണ്ടി ജി.ഒ.കെ ഡയറക്റ്റ് ആപ്പ് വികസിപ്പിച്ചത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കേരള സ്റ്റാർട്ട്പ്പ് മിഷനുമായി…
Read Moreകോവിഡ്: ഡബ്ലിയു എച് ഒ യുടെ മാർഗ്ഗനിർദ്ദേശങ്ങളെക്കാൾ ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള വസ്തുതകളും കണക്കുകളുമാണ് നമുക്കാവശ്യം, ആരോഗ്യ വിദഗ്ധർ.
ബെംഗളൂരു: കോവിഡ് -19 കേസുകളുടെ എണ്ണത്തിലും കോവിഡ് മരണങ്ങളിളുടെ എണ്ണത്തിലും കുറവ് വന്നത്ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇനിയും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്സിനുകൾ സ്വീകരിച്ച ആളുകളിലും ഇപ്പോഴും കോവിഡ് -19 അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽ തന്നെ ഉചിതമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. “വാക്സിനുകൾ സ്വീകരിച്ചവരിൽ ഇപ്പോഴും കോവിഡ് അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽകോവിഡ് ഉചിതമായ പെരുമാറ്റചട്ടം പാലിക്കണം. ഞങ്ങളുടെ ഐസിയു കളിൽ കോവിഡ് ബാധിച്ച ഗുരുതരമായകേസുകൾ ഇപ്പോഴും വരുന്നുണ്ട്, പക്ഷേ മരണനിരക്ക് കുറവാണ്.,” എന്ന് സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ…
Read Moreകൊവാക്സിൻ ഗർഭിണികൾക്ക് ഗുണകരമോ ?
ബെംഗളൂരു: ഗർഭിണികളായ സ്ത്രീകളിൽ കൊവാക്സി ന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയുംവിലയിരുത്താൻ ലഭ്യമായ ഡാറ്റ പര്യാപ്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) വാദം ബംഗളൂരുവിലെ ആരോഗ്യ മേഖലയിലും ഡോക്ടർമാർക്കിടയിലും ആശങ്ക ഉയർത്തി. നവംബർ 3 നാണ് ഡബ്ലിയു എച് ഈനിരീക്ഷണം നടത്തിയത്. ബിബിഎംപി പരിധിയിൽ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 7,600 ഗർഭിണികളിൽ 80 ശതമാനവും അതായത് 5,700 പേരും കോവാക്സിനാണ് എടുത്തിരിക്കുന്നത്. ഗർഭിണികളിൽ 1800 പേർക്ക് മാത്രമാണ് കോവിഷീൽഡ് നൽകിയത്. എങ്കിലും പ്രതിരോധ കുത്തിവയ്പ്പിനെതുടർന്നുള്ള പ്രതികൂല സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിനാൽ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ബ്രുഹത് ബെംഗളൂരു…
Read More