കേരളത്തിന്റെ കോവിഡ് ആപ്പ് ജി.ഒ.കെ ഡയറക്ടിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ബെംഗളൂരു: കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ ആപ്പിന് ലോകാരോഗ്യ സംഘടയുടെ അംഗീകാരം. ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കോവിഡുമായി ബന്ധപ്പെട്ട ലോകത്തിലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് ജി.ഒ.കെ ഡയറക്റ്റ് മൊബൈൽ ആപ്പ് ഇടം പിടിച്ചത്. കോഴിക്കോട് യു.എൽ സൈബർപാർക്കിൽ പ്രവർത്തിക്കുന്ന ക്യൂകോപ്പി എന്ന സ്റ്റാർട്ട്പ്പ് കമ്പനി ആണ് കേരള സർക്കാരിന് വേണ്ടി ജി.ഒ.കെ ഡയറക്റ്റ് ആപ്പ് വികസിപ്പിച്ചത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കേരള സ്റ്റാർട്ട്പ്പ് മിഷനുമായി…

Read More
Click Here to Follow Us