ബെംഗളൂരു: മാർച്ച് 15-നുള്ളിൽ കെ.ആർ.പുരം-വൈറ്റ് ഫീൽഡ് മെട്രോ പാതയിലൂടെ സർവീസ് തുടങ്ങുമെന്ന മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതരുടെ പ്രഖ്യാപനം വെറുതെയാകുമെന്ന് ആശങ്ക. നേരത്തേ മെട്രോ പാതയിലൂടെ സർവീസ് 10-നുശേഷം ഉദ്ഘാടനത്തിന് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ബി.എം.ആർ.സി.എൽ. സർക്കാരിന് കത്തുനൽകിയിരുന്നു. എന്നാൽ അവസാനവട്ട നിർമാണ പ്രവർത്തനങ്ങൾ 10-നുള്ളിൽ സുരക്ഷാ കമ്മിഷണറുടെ നിർദേശമനുസരിച്ചു പൂർത്തിയാകുമെന്നാണ് മെട്രോ റെയിൽ അറിയിച്ചിരുന്നതെങ്കിലും ഇനിയും പ്രവൃത്തികൾ തീരാൻ ബാക്കിയുണ്ടെന്നാണ് സൂചന. ഒട്ടേറെ ഐ.ടി. കമ്പനികൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൂടെയുള്ള പാത കടന്നുപോകുന്നു എന്നത് കൊണ്ടുതന്നെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതികൂടിയാണ്…
Read More