ജനുവരിയില്‍ മാത്രം വാട്‌സാപ്പ് നിരോധിച്ചത് 29 ലക്ഷം അക്കൗണ്ടുകള്‍

ജനുവരിയില്‍ 29 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ്പ്. സാമൂഹ്യമാധ്യമമായ വാട്‌സാപ്പ് ദുരുപയോഗത്തിന്റെ പേരിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. ബുധനാഴ്ച പുറത്ത് വിട്ട വാട്‌സാപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വാട്‌സാപ്പില്‍ ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതില്‍ വേണ്ട എല്ലാ മുന്‍കരുതലുകളും കമ്പനി സ്വീകരിച്ച് പോകുന്നുണ്ടെന്നും ഇതിന്റെ ഭാഗമമായാണ് 29 ദശലക്ഷം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതെന്നും വാട്‌സാപ്പ് പറയുന്നു. സമൂഹമാധ്യമമായ വാട്‌സാപ്പ് സുതാര്യത നിലനിര്‍ത്തുന്നതില്‍ നിര്‍മ്മിത ബുദ്ധിയടക്കമുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും വാട്‌സാപ്പ് വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്നും കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത് തടയുകയാണ് വേണ്ടതെന്നും വാട്‌സാപ്പ് അധികൃതര്‍ വിശദമാക്കി.…

Read More
Click Here to Follow Us