ബെംഗളൂരു: കഴിഞ്ഞ രണ്ട് ആഴ്ചകളോളമായി കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ സംസ്ഥാന സർക്കാർ പിൻവലിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഈ വിവരം മന്ത്രി ആർ.അശോകയാണ് മാധ്യമങ്ങളെ അറിയിച്ചത്. “ആശുപത്രിയിലെ നിരക്ക് നിലവിലെ 5% ൽ നിന്ന് ഉയർന്നാൽ, ഞങ്ങൾ വീണ്ടും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന വ്യവസ്ഥയ്ക്ക് വിധേയമാണിത്,” റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. രാത്രി 11 മുതൽ രാവിലെ 5 മണി വരെ രാത്രി കർഫ്യൂ തുടരും. #weekendcurfew to be withdrawn in #Karnataka…
Read More