ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഇല്ല; ടി പി ആർ രണ്ട് ശതമാനത്തിൽ എത്തിയാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ബെംഗളൂരു: ഇപ്പൊഴത്തെ സാഹചര്യത്തിൽ നഗരത്തിൽ ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഏർപ്പെടുത്താൻ തീരുമാനം എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ ഏകദേശം 0.66 % ആണെന്നും ഇത് എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്നും, പോസിറ്റിവിറ്റി നിരക്ക് 2% ആയി വർദ്ധിക്കുകയാണെങ്കിൽ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം സൂചന നൽകി. ബെംഗളൂരുവിൽ സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യം ചർച്ച ചെയ്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി “പോസിറ്റിവിറ്റി നിരക്ക് 2% ആയാൽ, 40% വരെ ഓക്സിജൻ കിടക്കകൾ രോഗികൾ കൊണ്ട് നിറഞ്ഞാൽ, കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ…

Read More

വാരാന്ത്യ കർഫ്യൂ;എയർപോർട്ടിലേക്ക് ബി‌.എം‌.ടി‌.സി 48 ബസ് സർവീസുകൾ നടത്തും

ബെംഗളൂരു: നഗരത്തിൽ വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ അടുത്ത രണ്ടാഴ്ചത്തേക്ക് പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെ കർഫ്യൂ വലക്കാതിരിക്കുവാനായി ശനിയാഴ്ചയും ഞായറാഴ്ചയും വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന വായു വജ്രയുടെ (എ / സിവോൾവോ ബസുകൾ) 48 സർവീസുകൾ നടത്തുമെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി) അറിയിച്ചു. അനുവദനീയമായ വ്യവസായങ്ങളിലും സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ച്, വാരാന്ത്യ കർഫ്യൂവിൽ 500 സാധാരണ സർവീസുകളും ഉണ്ടായിരിക്കും എന്ന് ബി എം…

Read More
Click Here to Follow Us