ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിലെ ടോളിൽനിന്ന് രക്ഷപ്പെടാനായി വാഹനഡ്രൈവർമാർ കാണിക്കുന്ന അതിബുദ്ധി അപകടക്കെണിയാകുന്നു. നിർമിത ബുദ്ധി, സ്പീഡ് റഡാർ ഗൺ കാമറകളുടെ സഹായത്തോടെ പാതയിൽ ട്രാഫിക് പോലീസ് വൻ സുരക്ഷാനടപടികളാണ് സ്വീകരിക്കുന്നത്. ടോൾ ഒഴിവാക്കാനായി സർവിസ് റോഡിൽ നിന്ന് വാഹനങ്ങൾ വൺവേ തെറ്റിച്ച് പ്രധാന പാതയിലേക്കു കയറുകയാണ്. ഇത് അപകടങ്ങൾക്കിടയാക്കുന്നു. ബിഡദി കണമിണിക്കെ, ശേഷഗിരിഹള്ളി, ശ്രീരംഗപട്ടണ ഗണങ്കൂർ എന്നിവിടങ്ങളിലെ ടോൾ പ്ലാസകൾ ഒഴിവാക്കാൻ വേണ്ടിയാണ് സർവിസ് റോഡുകളിലൂടെ വാഹനങ്ങൾ വൺവേ ലംഘിച്ച് പ്രവേശിക്കുന്നത്. ആറുവരി പ്രധാനപാതയിൽ ഇരുചക്രവാഹനങ്ങൾ, ഓട്ടോ, ട്രാക്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾ എന്നിവക്ക്…
Read MoreTag: way
ഫ്ലാറ്റുകളുടെ ബാൽക്കണി ഗ്രില്ലിട്ട് അടക്കരുത്; സുരക്ഷയെക്കാളേറെ ദോഷം ചെയ്യും; മുന്നറിയിപ്പുമായി ബിബിഎംപി
ബെംഗളുരു; കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റുകളുടെ ബാൽക്കണി ഇരുമ്പ് ഉപയോഗിച്ചോ മറ്റ് ഗ്രില്ലിട്ടോ പൂട്ടിവക്കരുതെന്ന് മുന്നറിയിപ്പ് നൽകി ബിബിഎംപി രംഗത്ത്. ദേവരചിക്കനള്ളി എസ്ബിഐ കോളനിയിലെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്തത്തെ തുടർന്നാണ് ബിബിഎംപി മുന്നറിയിപ്പ് നൽകിയത്. അപകടത്തിൽ മരണപ്പെട്ട അമ്മയും മകളും സഹായത്തിനായി ബാൽക്കണിയിൽ എത്തിയെങ്കിലും ഗ്രില്ലിട്ട് അടച്ചു പൂട്ടിയിരുന്നതിനാൽ സഹായത്തിന് ആർക്കും എത്താൻ കഴിഞ്ഞില്ല ബാൽക്കണി അടച്ചുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണ് ,തീപിടുത്തം പോലുള്ള അടിയന്തിര ഘട്ടത്തിൽ രക്ഷപ്പെടാനുള്ള മാർഗമാണ് ബാൽക്കണി പോലുള്ളവ. ഭൂരിഭാഗം ഫ്ലാറ്റുകൾക്കുമെല്ലാം പ്രവേശനത്തിനായി ഒരൊറ്റ വാതിൽ മാത്രമാണുള്ളത്.…
Read Moreവിലക്ക് ലംഘിച്ച് വിദ്യാർഥികൾ മലമുകളിൽ ട്രെക്കിംങിന് പോയി, അവശനിലയിലായ വിദ്യാർഥികളെ പോലീസ് രക്ഷപ്പെടുത്തി
ബെംഗളുരു: എൻജിനീയറിംങ് വിദ്യാർഥികൾ അനുമതി ലംഘിച്ച് ട്രെക്കിംങിംന് പോയി, വഴി തെറ്റി അവശനിലയിലായ വിദ്യാർഥികളെ രക്ഷപ്പടുത്താൻ പോലീസിന് വേണ്ടി വന്നത് ആറ് മണിക്കൂർ. കനക്പുര റോഡിലെ ദയാനന്ദ സാഗർ എൻജിനീയറിംങ് കോളേജിലെ വിദ്യാർഥികളായ ഇസു സൊമാനി, പ്രകാർ കുമാർ, ദീപനാശു എന്നിവരാണ് വിലക്ക് മറികടന്ന് ട്രെക്കിംങിനായി ദിവ്യഗിരി മല കയറിയത്. മൊബൈൽ ഫോൺ സിഗ്നൽ നഷ്ടമായതോടെ മൂവർ സംഘം കുടുങ്ങുകയായിരുന്നു, അവസാനം എമർജൻസി അലേർട്ട് വഴി പോലീസിനെ സഹായത്തിന് വിളിക്കുകയായിരുന്നു. നന്ദി ഹിൽസ് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അവശ നിലയിലായ 3 പേരെയും കണ്ടെത്തിയത്.…
Read More