ബെംഗളൂരു: ബെംഗളുരു നഗരത്തിലെ മാലിന്യം നീക്കുന്നത് ഇനി ക്യാമറാ കണ്ണിൽകാണാം.സംവിധാനം ഉടൻ. നഗരത്തിലെ മാലിന്യം നീക്കംചെയ്യുന്നത് തത്സമയം നിരീക്ഷിക്കാൻ ബെംഗളൂരു കോർപ്പറേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുന്നു. ഇതിനായി മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ഘടിപ്പിച്ച ജി.പി.എസ്. സംവിധാനത്തിലൂടെയും മാലിന്യമിടുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലൂടെയും മാലിന്യനീക്കം തൽസമയം നിരീക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. കോർപ്പറേഷൻ ആസ്ഥാനത്ത് 85 കോടി രൂപചെലവിൽ നിർമിക്കുന്ന നിരീക്ഷണകേന്ദ്രത്തിൽ ഇതിനെക്കുറിച്ച്പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും.
Read More