ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ ജനസംഖ്യാ പ്രശ്നം മറികടക്കാൻ മദർ ഹീറോ പദ്ധതി പൊടിത്തട്ടിയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഓഗസ്റ്റ് 16 നാണ് റഷ്യൻ പ്രസിഡന്റ് പുടിൻ സോവിയറ്റ് കാലഘട്ടത്തിലെ ‘മദർ ഹീറോയിൻ’ അവാർഡ് പുനരുജ്ജീവിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ ജനസംഖ്യാ കുറവ് നികത്താനായിട്ടാണ് 1944-ൽ സ്ത്രീകൾക്ക് ഓണററി പദവി ആദ്യമായി പ്രഖ്യാപിച്ചത്. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഈ പദവി നൽകുന്നത് നിർത്തി. എന്നാൽ റഷ്യയിൽ ജനസംഖ്യ കുറയുന്ന പശ്ചാത്തലത്തിൽ പുടിൻ വീണ്ടും പദ്ധതി കൊണ്ടുവന്നു. പത്തോ…
Read MoreTag: Vladimir Putin
ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് റഷ്യൻ യാത്രാ വിലക്ക്
മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി റഷ്യ. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് വിലക്ക്. കഴിഞ്ഞ മാസം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിനും നിരവധി പ്രമുഖ അമേരിക്കൻ-കനേഡിയൻ പൗരന്മാർക്കും റഷ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിവധ പാശ്ചാത്യ-യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു റഷ്യയുടെ നീക്കം. വിലക്കേർപ്പെടുത്തിയ മുഴുവൻ ആളുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
Read Moreറഷ്യയില്‍ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്.
മോസ്കോ: ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. റഷ്യന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കുമെന്ന ഫേസ്ബുക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഒക്ടോബര്‍ 2020 മുതല്‍ റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരായ വിവേചനത്തിന്റെ പേരില്‍ 20 കേസുകള്‍ ഫേസ്ബുക്കിനെതിരെ ഉണ്ടെന്ന് റഷ്യ പ്രതികരിച്ചു. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളായ ആര്.ടി, ആര്.ഐ.എ ന്യൂസ് എന്നിവക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു. ആര്.ടി, സ്പുട്നിക് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഫേസ്ബുക്കിന് പുറമേ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും ചാനലുകള്‍ക്ക് നിയന്ത്രണമുണ്ട്. റഷ്യയെ മോശമാക്കുന്ന വാർത്തകളാണ് കൂടുതലും പുറത്തു…
Read Moreയുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്.
റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടര്‍ന്നാണ് രണ്ട് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത് ബെലറൂസ്പോളണ്ട് അതിര്‍ത്തിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. എന്നാൽ ചര്‍ച്ചയ്ക്ക് മുൻപായി മ്ബായി യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇപ്പോൾ നടക്കാൻ ഇരിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
Read Moreവ്ലാഡിമിര്‍ പുടിൻ വീണ്ടും റഷ്യന്‍ പ്രസിഡന്റ്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 76% വോട്ടുകള്‍ നേടി വ്ലാഡിമിര്‍ പുടിന് അനായാസ ജയം. ഇത് നാലാം തവണയാണ് പുടിന് പ്രസിഡന്റാവുന്നത്. ഇനി ആറു വര്‍ഷക്കാലം പ്രസിഡന്റ് പുടിന് സ്ഥാനത്തു തുടരാം. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുടിന് രാജ്യത്തിന്റെ പ്രസിഡന്റാവുന്നത്. മോസ്കോയില്‍ നടന്ന വിജയാഘോഷ റാലിയില്‍ വച്ച് വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതക്ക് പുടിന് നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ ജനങ്ങള്‍ പരിഗണിച്ചെന്നും കൂടുതല്‍ ഉത്തരവാദിത്തതോടെ മുന്നോട്ടു പോകുമെന്നും പുടിന് ഉറപ്പു നല്കി. യുക്രെയിനില്‍ നിന്ന് അടുത്തിടെ ക്രീമിയയെ രാജ്യത്തോട്…
Read More