ബെംഗളൂരു : ടെർമിനൽ നിർമാണം പൂർത്തിയായി ഒരു വര്ഷം കഴിഞ്ഞിട്ടും ട്രെയിൻ സർവീസുകൾ ആരംഭിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ, ബയ്യപ്പനഹള്ളിയിലെ വിശേശ്വരായ്യ റെയിൽവേ ടെർമിനൽ നിന്ന് ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിച്ചേക്കും. ഈ മാസം 11 ന് മുമ്പ് സർവീസുകൾ ആരംഭിക്കാൻ ആണ് സാധ്യത. 6 ജോഡി ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ ബയ്യപ്പനഹള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. ഇതിനായിട്ടുള്ള അനുമതി ലഭിച്ചതായി ആണ് റിപ്പോർട്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിശിഷ്ട അതിഥിയായി കൊണ്ട് വന്ന് ഉദ്ഘാടനം നടത്താൻ ആണ് സംസ്ഥാനസർക്കാർ നിശ്ചയിച്ചിരിക്കുന്നത്.…
Read More