ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള ബിഎംടിസിയുടെ വായു വജ്ര ബസുകളുടെ റൂട്ടും സഞ്ചാരപാതയും കണ്ടെത്താൻ വെബ് പോർട്ടലുമായി ഐടി ജീവനക്കാർ. ബസുകളുടെ സഞ്ചാര പാത കണ്ടെത്താനുള്ള നിംബസ് ആപ്പ് പുറത്തിറക്കുന്നതിൽ ബിഎംടിസി കാലതാമസം വരുത്തിയതോടെ വാർ ചൗധരി, ചൈതന്യ ദീപ് എന്നിവരാണ് ബദൽ സംവിധാനം തയാറാക്കിയത്. ഇരുവരും kia.bengawalk.com എന്ന പോർട്ടൽ ആണ് ആരംഭിച്ചത്. യാത്രക്കാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈറ്റ് പ്രവർത്തിക്കുന്നത്. ബിഎംടിസി സഹകരിക്കാൻ തയാറായാൽ കൂടുതൽ കൃത്യതയോടെ വിവരങ്ങൾ നൽകാനാകുമെന്ന് ഇരുവരും കൂട്ടിച്ചേർത്തു.
Read MoreTag: Vayu vajra
കുതിച്ചുയർന്ന് ക്യാബ് നിരക്ക്; വായു വജ്ര സർവീസുകളിലേക്ക് മാറി വിമാനയാത്രക്കാർ
ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള കാബ് നിരക്ക് കുതിച്ചുയർന്നതോടെ കൂടുതൽ യാത്രക്കാർ ബിഎംടിസിയുടെ വായു വജ്ര സർവീസുകളിലേക്ക് മാറുന്നു. പല യാത്രക്കാരും, പ്രത്യേകിച്ച് ലഘുവായി യാത്ര ചെയ്യുന്നവർ, ഇപ്പോൾ വായു വജ്ര ബസുകളെയാണ് ആശ്രയിക്കുന്നത്, ആപ്പ് അടിസ്ഥാനമാക്കിയുള്ള ടാക്സികളുടെ ശരാശരി നിരക്ക് 800-1,300 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 230-250 രൂപ മാത്രമാണ് ബിഎംടിസിയുടെ വായു വജ്ര സർവീസ് വാങ്ങുന്നത്. പ്രതിമാസ വായു വജ്ര യാത്രക്കാരുടെ എണ്ണം ജനുവരിയിൽ 1.2 ലക്ഷത്തിൽ നിന്ന് ഒക്ടോബറിൽ 2.9 ലക്ഷമായി ഉയർന്നതായി ബിഎംടിസി അതികൃതർ ചൂണ്ടിക്കാട്ടി. പ്രതിമാസ…
Read More