ബെംഗളൂരു: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ ഉന്നത ചികിത്സയ്ക്കായി വിമാനമാർഗം ബെംഗളൂരുവിലേക്ക് മാറ്റിയതായി മദ്രാസ് റെജിമെന്റൽ സെന്റർ കമാൻഡന്റ് ബ്രിഗേഡിയർ രാജേശ്വര് സിംഗ് അറിയിച്ചു. അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 14 പേരുമായി പോയ ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റർ ബുധനാഴ്ച കൂനൂരിനടുത്ത് കാട്ടേരിയിൽ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചിരുന്നു.
Read MoreTag: VARUM SINGH
വ്യോമസേന ഹെലികോപ്ടര്‍ അപകടം; വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍.
ചെന്നൈ: അപകടത്തിൽപ്പെട്ട വ്യോമസേനാ ഹെലികോപ്ടറിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. അദ്ദേഹത്തെ ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എയർഫോഴ്സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റും. വരുണ്‍ സിംഗിന്റെ ജീവന് രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകർന്നുണ്ടായ അപകടത്തിൽ 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെടാനായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിനെ മാത്രമാണ്.
Read More