ബെംഗളൂരു: മിഡ്‌ടേം പരീക്ഷയിൽ മികച്ച മാർക്ക് നേടാത്തതിൽ മനംനൊന്ത് മാതാപിതാക്കളുടെ പ്രതികരണത്തെ ഭയന്ന് ഐ പിയു വിദ്യാർത്ഥിനി തിങ്കളാഴ്ച തുംകുരു ജില്ലയിലെ കൊരട്ടഗെരെയിൽ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കൊരട്ടഗെരെയിലെ ഒരു സ്വകാര്യ കോളേജിൽ ഐ പിയു കൊമേഴ്‌സ് പഠിക്കുകയായിരുന്ന മധ്യവെങ്കടപുര വില്ലേജിലെ സിദ്ധലിംഗേശ്വരയുടെ മകൾ ഗുണശ്രീ (16) ആണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടി തിങ്കളാഴ്ച കോളേജിൽ പോയിരുന്നുവെങ്കിലും അവിടെനിന്നും ലഭിച്ച തന്റെ മോശം മിഡ്-ടേം പരീക്ഷാ ഫലങ്ങളിൽ പെൺകുട്ടി അസ്വസ്ഥയായിരുന്നു, മാതാപിതാക്കളുടെ പ്രതികരണം ഭയന്ന് പെൺകുട്ടി അവരെ മാർക്ക് കാർഡ് കാണിച്ചില്ല. താൻ…
Read MoreTag: tumakuru
തുമകുരിൽ കേരളത്തിൽ നിന്നുള്ള 15 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കോവിഡ്
ബെംഗളൂരു : തുമകുരുവിലെ രണ്ട് നഴ്സിംഗ് കോളേജുകളിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള 15 വിദ്യാർത്ഥികൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഈ വിദ്യാർത്ഥികളെല്ലാം കോളേജുകളിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. സിദ്ധഗംഗ നഴ്‌സിംഗ് കോളേജിലെ എട്ട് വിദ്യാർത്ഥികൾക്കും വരദരാജു കോളേജിലെ ഏഴ് വിദ്യാർത്ഥികൾക്കും രോഗം ബാധിച്ചു. പരിശോധന വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന്, തുമകൂരിലും പരിസരത്തുമുള്ള നഴ്‌സിംഗ് കോളേജുകളിലെ 200 വിദ്യാർത്ഥികളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. മിക്ക കോളേജുകളിലെയും വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്.
Read Moreപാതയിരട്ടിപ്പിക്കൽ പൂർത്തിയായ തൂമക്കുരു-ഹുബ്ബള്ളി റൂട്ടിൽ പരിശോധന
ബെംഗളുരു: പാതയിരട്ടിപ്പിക്കൽ പൂർത്തിയായ തൂമക്കുരു-ഹുബ്ബള്ളി റൂട്ടിൽ റെയിൽവേ സുരക്ഷാ കമ്മീഷ്ണറുടെ പരിശോധന ആരംഭിച്ചു. പരിശോധന പൂർത്തിയായി കഴിഞ്ഞാൽ ഡിസംബർ ആദ്യം മുതൽ ട്രെയിനുകൾ കടത്തിവിടും.
Read More