ബെംഗളൂരു : കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് തുടങ്ങുന്നതിന് സമീപത്തെ സര്‍വിസ് റോഡില്‍ വീണ്ടും ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പെട്ടത്. ഇവിടെ നേരത്തെയും നിരവധി തവണ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു. ഇടുങ്ങിയ സര്‍വിസ് റോഡില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ചരക്ക് ലോറി റോഡിനോട് ചേര്‍ന്നുള്ള കുഴിയിലകപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇവിടെ ഒരു വശത്ത് അപകടകരമായ രീതിയിലെ ചാലുകളാണ് അപകടത്തിന് കാരണമാകുന്നത്.…
Read More