ബെംഗളൂരു : തെക്കുകിഴക്കൻ ബെംഗളൂരുവിലെ സർജാപൂർ റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10 ന്വാട്ടർ ടാങ്കറിനടിയിൽപ്പെട്ട് മൂന്ന് വയസുകാരി മരിച്ചതായി ലേഔട്ട് ട്രാഫിക് പോലീസ് അറിയിച്ചു. സർജാപൂർ റോഡിലെ സെറിനിറ്റി ലേഔട്ടിലെ ശ്വേത റെസിഡൻസിക്ക് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രതീക്ഷ ഭട്ട് ആണ് ടാങ്കർ (കെഎ 51/എഡി 5333) ഇടിച്ച് മരിച്ചത്. താഴെക്ക് വീണ പ്രതീക്ഷയുടെ തലയിൽ ടാങ്കറിന്റെ വലത് പിൻചക്രം കയറി ഗുരുതരമായി പരിക്കേറ്റു. പോലീസ് പറയുന്നതനുസരിച്ച് പ്രതീക്ഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Read More