ഹൈദരാബാദ്: ഇന്ധനവില അനുദിനം കുത്തനെ കൂടുന്നതിനാല്‍ ഒല/ഊബര്‍ ടാക്സികളില്‍ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയന്‍ അറിയിച്ചു. ഡ്രൈവര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി ഹൈദരാബാദില്‍ ‘നോ എസി’ ക്യാംപയിന് നടക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍കേഴ്സ് യൂനിയന്‍ വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ പരാതി കേള്‍ക്കാനും പ്രശ്നം പരിഹരിക്കാനും ഒല/ഊബര്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. ഹൈദരാബാദില്‍ ഡീസല്‍ വില ലിറ്ററിന് 98.10 രൂപയാണ്. ഗതാഗത വകുപ്പ് ഇടപെടണം. എസി ഉപയോഗിച്ചുള്ള സവാരിക്ക്, കിലോമീറ്ററിന് 24-25 രൂപയെങ്കിലും വേണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. നിലവില്‍ കിലോമീറ്ററിന് 12-13 രൂപയില്‍ താഴെയാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് ചൂട്…
Read More