കൊച്ചി : ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്കി. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി ഇൻക്ഫ്രക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷ് എന്നയാൾക്ക് എതിരെയാണ് പരാതി. ഇതടക്കം ഏഴു യുവതികളാണ് ഇയാൾക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് ബെംഗളൂരുവിൽ നിന്നും യുവതി പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതി നൽകിയിട്ടുള്ളത്. ആരോപണ വിധേയനായ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സൂജീഷ് ഒളിവിലാണ്.…
Read More