ചെന്നൈ: വൈദ്യുതി കമ്പനിക്ക് 75 ലക്ഷം രൂപ പിഴ ചുമത്തിയ ഉത്തരവിനെതിരെ തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി (ടാംഗഡ്‌കോ) സമർപ്പിച്ച പുനഃപരിശോധനാ ഹർജി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) തെക്കൻ ബെഞ്ച് തള്ളി. നീലഗിരി ജില്ലയിലെ ചേരമ്പാടി വനമേഖലയിലെ ചുങ്കം ഫോറസ്റ്റ് ഡിവിഷനിൽ കാട്ടാന, നാല് പന്നി, മൂന്ന് മൂർഖൻ പാമ്പുകൾ, കാക്ക എന്നിവ ചത്ത സംഭവത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ മരണത്തിലേക്ക് നയിച്ചത് വൈദ്യുതി ബോർഡിന്റെ ഇൻസുലേറ്റ് ചെയ്യാത്ത ലൈൻ കമ്പി ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.…
Read More