ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് ഗതാഗത വകുപ്പ് വെള്ളിയാഴ്ച ഏതാനും സ്വകാര്യ ബസുകളിൽ പരിശോധന നടത്തുകയും പിഴ ഈടാക്കുകയും ചെയ്തു. വകുപ്പ് ഉദ്യോഗസ്ഥർ 10 സംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ബസുകളിലാണ് പരിശോധന നടത്തിയത്. ഉത്സവകാലത്തും അവധിക്കാലത്തും സ്വകാര്യ ബസുകൾ നിരക്ക് ഇരട്ടിയാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. നിരക്ക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബസ് ഓപ്പറേറ്റർമാരെ അറിയിക്കാൻ വകുപ്പ് വ്യാഴാഴ്ച യോഗം ചേർന്നു. തുടർന്നാണ് വെള്ളിയാഴ്ച ആനന്ദ റാവു സർക്കിൾ, മജസ്റ്റിക്, റേസ് കോഴ്സ് റോഡ്, കലാസിപാല്യ, മൈസൂർ റോഡ്,…
Read More